headerlogo
politics

ദേശീയ ഗാനം തെറ്റായി ആലപിച്ചു; പാലോട് രവിക്കെതിരെ പോലീസിൽ പരാതി നല്‍കി ബിജെപി

ബിജെപി തിരവനന്തപുരം ജില്ലാ ഉപാധ്യക്ഷന്‍ ആര്‍ എസ് രാജീവാണ് പരാതി നല്‍കിയത്.

 ദേശീയ ഗാനം തെറ്റായി ആലപിച്ചു; പാലോട് രവിക്കെതിരെ പോലീസിൽ പരാതി നല്‍കി ബിജെപി
avatar image

NDR news

01 Mar 2024 02:57 PM

തിരുവനന്തപുരം: സമരാഗ്നി സമാപന സമ്മേളന വേദിയില്‍ ദേശീയ ഗാനം തെറ്റായി ആലപിച്ച സംഭവത്തില്‍ ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ പൊലീസില്‍ പരാതിയുമായി ബി ജെ പി. ദേശീയ ഗാനത്തെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി ബിജെപി തിരവനന്തപുരം ജില്ലാ ഉപാധ്യക്ഷന്‍ ആര്‍ എസ് രാജീവാണ് പരാതി നല്‍കിയത്. പാലോട് രവിക്കെതിരെ കേസ് എടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

 

   സമാപന സമ്മേളനം അവസാനിച്ച ശേഷം ദേശീയ ഗാനം ആലപിക്കാനെത്തിയ പാലോട് രവിക്ക് ആദ്യ വരി തന്നെ തെറ്റിപ്പോയി. അബദ്ധം മനസിലായ ഉടൻ തന്നെ ടി.സിദ്ദിഖ് എം എൽ എ മൈക്ക് പിടിച്ചുവാങ്ങി. 'അവിടെ സിഡി ഇട്ടോളും' എന്ന് പറഞ്ഞ് രവിയെ മൈക്കിന് മുന്നിൽനിന്നു മാറ്റി. ഒടുവിൽ വനിതാ നേതാവ് എത്തിയാണ് ദേശീയഗാനം പൂർത്തിയാക്കിയത്.  

 

      അതേസമയം സംഭവം നാക്കു പിഴ മാത്രമാണെന്നും വിവാദമാക്കേണ്ടതില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സംഭവത്തില്‍ ഒരു വിഭാഗം നേതാക്കള്‍ നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. പാലോട് രവിക്കെതിരെ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.

NDR news
01 Mar 2024 02:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents