headerlogo
politics

കെജ്‌രിവാളിന്റെ അറസ്റ്റ് ആരെയും അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പ് നല്‍കാൻ; കേരളത്തിന് നേരെയും വേട്ടയാടല്‍ ഉണ്ടാകാമെന്നും എം വി ഗോവിന്ദന്‍

തെരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തില്‍ ഏത് സാഹചര്യവും വരാമെന്നും എന്തൊക്കെ കടന്നാക്രമണം നടന്നാലും അവയെ എല്ലാം അതിജീവിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി.

 കെജ്‌രിവാളിന്റെ അറസ്റ്റ് ആരെയും അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പ് നല്‍കാൻ; കേരളത്തിന് നേരെയും വേട്ടയാടല്‍ ഉണ്ടാകാമെന്നും എം വി ഗോവിന്ദന്‍
avatar image

NDR News

24 Mar 2024 08:16 AM

തിരുവനന്തപുരം: കേരള സര്‍ക്കാരിന് നേരെയും മുഖ്യമന്ത്രി പിണറായി വിജയന് നേരെയും കേന്ദ്ര സർക്കാരിൻ്റെ വേട്ടയാടല്‍ ഉണ്ടാകാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തെരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തില്‍ ഏത് സാഹചര്യവും വരാം. എന്തൊക്കെ കടന്നാക്രമണം നടന്നാലും അവയെ എല്ലാം അതിജീവിക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ആരെയും അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പ് നല്‍കാനാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ വിജയം നേടുമെന്നാ

ണ് പ്രതീക്ഷിക്കുന്നത്. സിഎഎ രാജ്യത്ത് നടപ്പാലാക്കുന്നതിനെ എതിര്‍ത്ത എം വി ഗോവിന്ദന്‍, ഒരു വലിയ ജനവിഭാഗത്തെ രണ്ടാം പൗരന്മാരാക്കി മാറ്റുകയാണ് ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും പറഞ്ഞു.

 

അരിവന്ദ് കെജ് രിവാളിന്റെ അറസ്റ്റിനെ വിമര്‍ശിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി, ഫാസിസ്റ്റ് രീതിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പറഞ്ഞു.

NDR News
24 Mar 2024 08:16 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents