യു.ഡി.എഫ്. ചെമ്മലപ്പുറം മേഖല കുടുംബ സംഗമം നടത്തി
നൂറോളം പേർ സംഗമത്തിൽ പങ്കെടുത്തു
നടുവണ്ണൂർ: യു.ഡി.എഫ്. ചെമ്മലപ്പുറം മേഖല കുടുംബ സംഗമം തെരഞ്ഞെടുപ്പ് കമ്മിറ്റി നിയോജക മണ്ഡലം ചെയർമാൻ കെ.അഹമ്മത് കോയ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നൂറോളം പേർ സംഗമത്തിൽ പങ്കെടുത്തു. എ.ടി. ബഷീർ അധ്യക്ഷനായി.
എം.കെ. രാഘവൻ എം.പി, ഡി. കെ.ടി.എഫ് സംസ്ഥാന പ്രസിഡൻ്റ് യു.വി ദിനേശ് മണി, സിറാജ് ചിറ്റേടത്ത്, അഡ്വ :രാജേഷ് കുമാർ, ബാലകൃഷ്ണൻ കിടാവ്, കെ. രാജൻ മാസ്റ്റർ, അഷറഫ് പുതിയപ്പുറം, നിസാർ ചേലേരി, സത്യൻ കുളിയാപ്പോയിൽ , കെ.ടി. കെ.റഷീദ്, പി.പി.ആസിഫ്, മജീദ് എടോത്ത് എന്നിവർ സംസാരിച്ചു.

