നരേന്ദ്രമോദിയുടെ ഭരണത്തിൽ ദളിത് പിന്നോക്ക വിഭാഗം ജനതയുടെ ജീവിതം നരക തുല്യമായി; അഡ്വ. കെ. പ്രവീൺ കുമാർ
മേപ്പയൂരിൽ ദളിത് സംഗമം ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: നരേന്ദ്രമോദിയുടെ ഭരണത്തിൽ ദളിത് പിന്നോക്ക വിഭാഗം ജനതയുടെ ജീവിതം നരക തുല്യമായി മാറിയിരിക്കുകയാണെന്ന് കോഴിക്കോട് ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺകുമാർ. യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിൽ പങ്കെടുത്ത ദളിത് സംഗമം മേപ്പയൂർ ടി.കെ. കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.കെ. ശീതൾരാജ് അധ്യക്ഷനായി.
കഴിഞ്ഞ 10 വർഷക്കാലം കടുത്ത മനുഷ്യാവകാശ ലംഘനമാണ് ദളിത് പിന്നോക്ക വിഭാഗം രാജ്യത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നാഷണൽ ബ്യൂറോ ഓഫ് ക്രൈം റിക്കാർഡ് പ്രകാരം മോദി ഭരണത്തിൽ ദളിത് പിന്നോക്ക വിഭാഗങ്ങൾക്കെതിരായുള്ള അധിക്രമണങ്ങൾ 50 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. സവർണ്ണ ഫാസിസമാണ് രാജ്യത്ത് മോദി നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും പ്രവീൺകുമാർ സൂചിപ്പിച്ചു.
യു.ഡി.എഫ്. വടകര പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി കൺവീനർ കെ. ബാലനാരായണൻ, കെ.പി.സി.സി. സെക്രട്ടറിമാരായ ഐ. മൂസ, സത്യൻ കടിയങ്ങാട്, ആർ.എം.പി. സെക്രട്ടറി എം. വേണു, ആർ.കെ. മുനീർ, ഇ. അശോകൻ, പി.കെ. രാഗേഷ്, മുനീർ എരവത്ത്, സന്തോഷ് തിക്കോടി,കെ.പി. രാമചന്ദ്രൻ, കെ. മധുകൃഷ്ണൻ, എം.എം. ശ്രീധരൻ, വി.ടി. ബാലൻ,യു.കെ. മാധവൻ, വി.ടി. സുരേന്ദ്രൻ, കെ.എ. കുഞ്ഞമ്മത് മദനി, പി.കെ. അനീഷ്, അഡ്വ. റഫീഖ് ഇരിങ്ങത്ത്, എം.പി. ബാലൻ എന്നിവർ സംസാരിച്ചു. വാസു വേങ്ങേരി സ്വാഗതവും ഗോപാലൻ പി.പി. നന്ദിയും പറഞ്ഞു