headerlogo
politics

യുഡിഎഫിന്റെ നാടക വേദിയിലേക്ക് സിപിഎം പ്രവർത്തകർ ഇരച്ചു കയറിയതായി പരാതി

നാടകം സിപിഎം നേതാക്കളെ അവഹേളിക്കുന്നു എന്നാണ് സിപിഎം പ്രവർത്തകരുടെ ആരോപണം

 യുഡിഎഫിന്റെ നാടക വേദിയിലേക്ക് സിപിഎം പ്രവർത്തകർ ഇരച്ചു കയറിയതായി പരാതി
avatar image

NDR News

16 Apr 2024 07:02 AM

ആലപ്പുഴ: ആലപ്പുഴയിൽ യുഡിഎഫ് - എൽഡിഎഫ് സംഘർഷം. യുഡിഎഫിന്റെ തെരുവ് നാടകത്തിന് ഇടയിലേക്ക് സിപിഎം പ്രവർത്തകർ ഇരച്ചു കയറി. നാടകം സിപിഎം നേതാക്കളെ അവഹേളിക്കുന്നു എന്നാണ് സിപിഎം പ്രവർത്തകർ ആരോപിക്കുന്നത്. ഇരു കൂട്ടരും തമ്മിലെ വാക്കേറ്റവും കയ്യങ്കാളിയുമുണ്ടായി.

ഇന്നലെ രാത്രി എട്ട് മണിയോടെ പുന്നപ്ര ബീച്ചിലാണ് സംഭവമുണ്ടായത്. യുഡിഎഫ് കലാസംഘത്തിന്റെ നേതൃത്വത്തില്‍ തെരുവ് നാടകം നടക്കുന്നതിന്‍റെ ഇടയിലേക്ക് സിപിഎം പ്രവർത്തകർ ഇരച്ചു കയറുകയായിരുന്നു. നാടകം സിപിഎം നേതാക്കളെ അവഹേളിക്കുന്നു എന്നാരോപിച്ചായിരുന്നു എൽഡിഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പിന്നാലെ പൊലീസെത്തി ലാത്തി വീശിയാണ് പ്രധിഷേധക്കാരെ മാറ്റിയത്. കനത്ത പൊലീസ് കാവലിൽ നാടകം തുടരുകയും ചെയ്തു.


 

NDR News
16 Apr 2024 07:02 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents