പാനൂർ ബോംബ് നിർമ്മാണം പരാജയ ഭീതി മൂലം; എം.എം. ഹസ്സൻ
യു.ഡി.എഫ്. കമ്മിറ്റി മേപ്പയൂർ ടൗണിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം എം.എം. ഹസ്സൻ ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: വടകര പാർലമെന്റ് മണ്ഡലത്തിൽ ഷാഫിയുടെ വരവോടു കൂടി സി.പി.എമ്മിന്റെ കണക്കു കൂട്ടലുകൾ തെറ്റിയെന്നും, പാനൂർ ബോബ് നിർമ്മാണം അതു മൂലമുണ്ടായ പരാജയഭീതിയിൽ നിന്ന് ഉടലെടുത്തതാണെന്നും യു.ഡി.എഫ്. കൺവീനർ എം.എം. ഹസ്സൻ ആരോപിച്ചു. നിർമ്മാണത്തിനിടയിലുണ്ടായ സ്ഫോടനം അവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരത സൃഷ്ടിച്ച് ജനങ്ങളിൽ അരക്ഷിതാവസ്ഥയുണ്ടാക്കി മണ്ഡലം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളുടെ തുടക്കമായിരുന്നു അതെന്നും അദ്ദേഹം സൂചിപ്പിച്ചു. ജനങ്ങൾ അതു തിരിച്ചറിഞ്ഞെന്നും ഷാഫി വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ഹസ്സൻ പറഞ്ഞു.
ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മേപ്പയൂർ പഞ്ചായത്ത് യു.ഡി.എഫ്. കമ്മിറ്റി മേപ്പയൂർ ടൗണിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേപ്പയൂർ ടൗൺ സമീപകാലത്തൊന്നും കാണാത്ത ജന സഞ്ചയമായിരുന്നു ഷാഫിയുടെ സ്വീകരണത്തിനുണ്ടായത്. പഞ്ചായത്ത് തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ കെ.എം. കുഞ്ഞമ്മത് മദനി അദ്ധ്യക്ഷനായി.
കൺവീനർ പി.കെ. അനീഷ് സ്വാഗതം പറഞ്ഞു. സ്ഥാനാർത്ഥി ഷാഫി പറമ്പിൽ, കെ. ബാലനാരായണൻ, സി.വി. ബാലകൃഷ്ണൻ, സാജിദ് നടുവണ്ണൂർ, എ.വി. അബ്ദുള്ള, ആർ.കെ. മുനീർ, ഇ. അശോകൻ, രാജു തോമസ്, പി.കെ. രാഗേഷ്, ടി.കെ.എ. ലത്തീഫ്, മൂസ്സ കോത്തമ്പ്ര, കന്മന അബ്ദുറഹിമാൻ, എം.കെ. അബ്ദുറഹിമാൻ, പറമ്പാട്ട് സുധാകരൻ, എം.എം. അഷറഫ്, ഇ.കെ. മുഹമ്മദ് ബഷീർ തുടങ്ങിയവർ സംസാരിച്ചു.