headerlogo
politics

കെ.കെ. ശൈലജക്ക് ഷാഫി പറമ്പിലിൻ്റെ വക്കീൽ നോട്ടീസ്

വാർത്താ സമ്മേളനത്തിൽ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്

 കെ.കെ. ശൈലജക്ക് ഷാഫി പറമ്പിലിൻ്റെ വക്കീൽ നോട്ടീസ്
avatar image

NDR News

22 Apr 2024 03:12 PM

വടകര: വടകര ലോകസഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ.കെ. ശൈലജക്ക് വക്കീൽ നോട്ടീസ് അയച്ച് ഷാഫി പറമ്പിൽ. കെ.കെ. ശൈലജ വാർത്താ സമ്മേളനത്തിൽ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ്. 24 മണിക്കൂറിനുള്ളിൽ കെ.കെ. ശൈലജ മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം നിയമനടപടിയിലേക്ക് കടക്കുമെന്നും ഷാഫി പറമ്പിൽ അറിയിച്ചു.

      ഷാഫി പറമ്പിലിന്‍റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ആരോപണം ഉന്നയിക്കുകയാണെന്നും നോട്ടീസില്‍ പറയുന്നു. വീഡിയോ ആരോപണത്തിൽ ശൈലജക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. 

       അതേസമയം, താന്‍ പറഞ്ഞത് വളരെ വ്യക്തമാണെന്നും അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നുവെന്നും തെളിവുകള്‍ കൈവശമുണ്ടെന്നും ശൈലജ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. കെ.കെ. ശൈലജയെ അപകീർത്തിപ്പെടും വിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്നയാരുന്നു ഷാഫി പറമ്പിലിനെതിരെ ഉയർന്ന ആരോപണം. മോശം വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി ശൈലജ പൊലീസ് പരാതിയും നൽകിയിരുന്നു. എന്നാൽ വീഡിയോയെ കുറിച്ച് താൻ പറഞ്ഞിട്ടില്ലെന്ന് കെ.കെ. ശൈലജ വ്യക്തമാക്കി രംഗത്തെത്തിയതിന് പിന്നാലെയാണ് ഷാഫി പറമ്പിൽ നിയമനടപടികളിലേക്ക് കടക്കാൻ ഒരുങ്ങുന്നത്.

NDR News
22 Apr 2024 03:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents