കൊഴുക്കല്ലൂരിൽ യു.ഡി.എഫ്. കുടുംബ സംഗമം നടത്തി
ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ സംഗമം ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം പേരാമ്പ്ര നിയോജക മണ്ഡലത്തിലെ 109,111 ബൂത്തുകളിലെ യു.ഡി.എഫ്. കുടുംബ സംഗമം കൊഴുക്കല്ലൂർ പൂക്കോട്ടുവെച്ച് സംഘടിപ്പിച്ചു.
മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ സംഗമം ഉദ്ഘാടനം ചെയ്തു. ടി.എൻ. അമ്മത് അദ്ധ്യക്ഷനായി. സി.പി. വിനോദൻ സ്വാഗതവും അമീൻ കൊമ്മിലേരി നന്ദിയും പറഞ്ഞു.
ഇ. അശോകൻ, ഇ.കെ. മുഹമ്മദ് ബഷീർ, ഷർമിന കോമത്ത്, കെ.എം. കുഞ്ഞമ്മത് മദനി, എം.കെ. അബ്ദുറഹിമാൻ, പൂക്കാട്ട് ബാബുരാജ്, സഞ്ജയ് കൊഴുക്കല്ലൂർ, മമ്മിളി കരുണാകരൻ എന്നിവർ സംസാരിച്ചു.

