headerlogo
politics

‘രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം’: പി.വി അൻവർ

ഗാന്ധിയെന്ന പേര് ചേർത്ത് പറയാൻ അർഹതയില്ല

 ‘രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം’: പി.വി അൻവർ
avatar image

NDR News

23 Apr 2024 10:20 AM

നിലമ്പൂര്‍: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പി വി അൻവർ. രാഹുലിന്റെ ഡിഎൻഎ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് പിവി അൻവർ. നെഹ്‌റുവിന്റെ കുടുംബത്തിൽ നിന്നുള്ളയാളാണോ രാഹുലെന്ന് സംശയമുണ്ടെന്ന് പി വി അൻവർ വ്യക്തമാക്കി. ഗാന്ധിയെന്ന പേര് കൂടെ ചേർത്ത് പറയാൻ അർഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുൽ.എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അൻവ‍ര്‍ അധിക്ഷേപ പരാമ‍ര്‍ശം നടത്തിയത്. 

      പേരിനൊപ്പമുള്ള ഗാഡി എന്ന പേര് ഒഴിവാക്കി രാഹുൽ എന്ന് മാത്രമേ വിളിക്കുകയുള്ളു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സർക്കാർ ജയിൽ അടക്കാത്തതെന്തെന്നാണ് രാഹുൽ ചോദിച്ചത്.നെഹ്റു കുടുംബത്തിൽ ജനിച്ച ഒരാൾക്ക് അങ്ങനെ പറയാൻ കഴിയുമോ? രാഹുൽ ഗാഡിയുടെ ഡി. എൻ എ പരിശോധിക്കണമെന്ന അഭിപ്രായമാണെനിക്കുളളത്. രാഹുൽ ഗാന്ധി മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ടിടത്തേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുക യാണെന്നും പി വി. അൻവർ പറഞ്ഞു.

NDR News
23 Apr 2024 10:20 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents