headerlogo
politics

വ്യാജ വീഡിയോകളും അശ്ലീല പരാമർശങ്ങളും പിൻവലിക്കണം; ഷാഫി പറമ്പിലിന് വക്കീൽ നോട്ടീസയച്ച് കെ.കെ. ശൈലജ

അല്ലാത്തപക്ഷം ക്രിമിനൽ, സിവിൽ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസ്

 വ്യാജ വീഡിയോകളും അശ്ലീല പരാമർശങ്ങളും പിൻവലിക്കണം; ഷാഫി പറമ്പിലിന് വക്കീൽ നോട്ടീസയച്ച് കെ.കെ. ശൈലജ
avatar image

NDR News

23 Apr 2024 07:41 PM

വടകര: വ്യാജ വീഡിയോകളും അശ്ലീല പരാമർശങ്ങളും പിൻവലിക്കണമെന്നാവശ്യപ്പെട്ട് വടകര മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിലിന് വക്കീൽ നോട്ടീസയച്ച് എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജ. സമൂഹമാധ്യമങ്ങൾ വഴിയുള്ള അധാർമ്മിക, അശ്ലീല പ്രചാരണം അവസാനിപ്പിക്കണമെന്നും തെറ്റിദ്ധരിപ്പിക്കപ്പെട്ട പൊതുജനങ്ങളോട് മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.

     കേട്ടാൽ അറപ്പുളവാക്കുന്ന പ്രസ്താവനകളും ജുപുത്സാവഹമായ ഫോട്ടോകളുമാണ് വ്യാപകമായി പ്രചരിപ്പിക്കുന്നതെന്നും മോർഫ് ചെയ്ത് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് ഷാഫി പറമ്പിലിന്റെ അറിവോടെയാണെന്നുമാണ് ആരോപണം. ചില നിക്ഷിപ്ത താല്പര്യക്കാരും ചില ചാനലുകളും നവമാധ്യമ മേഖലയിലെ ചിലരും ഗൂഢാലോചനയിൽ കണ്ണികളാണ്. സാമൂഹിക വിരുദ്ധമായ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരെ തള്ളിപ്പറയാനോ അവർക്ക് എതിരെ നിലപാട് കൈക്കൊള്ളാനോ ഷാഫി പറമ്പിൽ തയ്യാറായിട്ടില്ലെന്നും നോട്ടീസിൽ വ്യക്തമാക്കി. 

      മോർഫ് ചെയ്ത ചിത്രങ്ങൾ, വ്യാജ വീഡിയോകൾ, അശ്ലീല പരാമർശങ്ങൾ എന്നിവ പിൻവലിക്കണമെന്നും ഇല്ലെങ്കിൽ ക്രിമിനൽ, സിവിൽ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. അഡ്വ. കെ. വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസയച്ചത്.

NDR News
23 Apr 2024 07:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents