കൊട്ടിക്കലാശം: മേപ്പയ്യൂരിൽ യു.ഡി.എഫ് പ്രകടനം നടത്തി
യുഡിഎഫ് നേതാക്കൾ പ്രകടനത്തിന് നേതൃത്വം നൽകി
മേപ്പയ്യൂർ: ലോകസഭാ തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പ്രചരണത്തിൻ്റെ അവസാന ഘട്ടത്തിൽ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രകടനം നടത്തി .
പ്രകടനത്തിന് കെ.എം.കുഞ്ഞമ്മത് മദനി,ടി.കെ.എ ലത്തീഫ്, കമ്മന അബ്ദുറഹിമാൻ, സുധാകരൻ പറമ്പാട്ട്, പി കെ അനീഷ്, കെ.എം.എ അസീസ്,മുജീബ് കോമത്ത്, സി.എം ബാബു, ടി.കെ അബ്ദുറഹിമാൻ, വി മുജീബ്, ഇ.കെ മുഹമ്മത് ബഷീർ, ഷബീർ ജന്നത്ത്,ആന്തേരി ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

