നൊച്ചാട്ട് എൻ.എം.എം.എസ്. ജേതാവിനെ അനുമോദിച്ചു
സി.പി.ഐ.എം. ചാത്തോത്ത് താഴ ഈസ്റ്റ് ബ്രാഞ്ചും, നൊച്ചാട് പ്രവാസി സംഘവും ചേർന്നാണ് അനുമോദിച്ചത്
നൊച്ചാട്: എൻ.എം.എം.എസ്. പരീക്ഷയിൽ ഉന്നത വിജയം നേടിയ ബാലസംഘം നൊച്ചാട് സൗത്ത് മേഖലാ പ്രസിഡൻ്റ് തേജസ് ബാബുവിനെ സി.പി.ഐ.എം. ചാത്തോത്ത് താഴ ഈസ്റ്റ് ബ്രാഞ്ചും, നൊച്ചാട് പ്രവാസി സംഘവും അനുമോദിച്ചു. ക്യാഷ് അവാർഡും ഉപഹാരവും നൽകി.
പ്രവാസി സംഘത്തിൻ്റെ ഉപഹാരം പേരാമ്പ്ര എം.എൽ.എ. ടി.പി. രാമകൃഷ്ണനും, ക്യാഷ് അവാർഡ് പ്രവാസി സംഘം മേഖല പ്രസിഡൻ്റ് അറഫ യുസഫും, ബ്രാഞ്ചിൻ്റെ ഉപഹാരം എൻ. കുഞ്ഞിക്കണ്ണനും നൽകി.
ചടങ്ങിൽ സി.പി.ഐ.എം. നൊച്ചാട് ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രൻ, എം.കെ. നളിനി, കിളിയായി ഹമിദ്, ഡി.എം. രജിഷ്, സി. കരീം, അറഫ റഫീഖ്, കെ.സി. ബഷീർ എന്നിവർ സംസാരിച്ചു. സി. മുഹമ്മദ് സ്വാഗതവും തേജസ് ബാബു നന്ദിയും പറഞ്ഞു.