പൊതു ജീവിതത്തില്‍ കരുണയും കരുതലും കാത്തു സൂക്ഷിച്ച നേതാവായിരുന്നു കെ.എം. മാണി; ജോസ് കെ. മാണി
ചക്കിട്ടപാറയിൽ കെ.എം. മാണി കാരുണ്യ ഭവനത്തിന്റെ താക്കോല്‍ ദാനം കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. നിര്‍വ്വഹിച്ചു
പേരാമ്പ്ര: പൊതു ജീവിതത്തില്‍ കരുണയും കരുതലും കാത്തു സൂക്ഷിച്ച നേതാവായിരുന്നു കെ.എം. മാണിയെന്നു കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. കേരള കോണ്‍ഗ്രസ് (എം) പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചക്കിട്ടപാറയില്‍ നിര്‍മ്മിച്ച കെ.എം. മാണി കാരുണ്യ ഭവനത്തിന്റെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ബേബി കാപ്പുകാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, ജില്ലാ പ്രസിഡൻ്റ് ടി.എം. ജോസഫ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. നാരായണന്‍, ജില്ലാ സെക്രട്ടറി കെ.എം. പോള്‍സണ്‍, കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് അരുണ്‍ തോമസ്, വനിതാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് ബിജി വിനോദ്, പ്രൊഫഷണല്‍ ഫ്രണ്ട് ജില്ലാ പ്രസിഡൻ്റ് ബേബി സെബാസ്റ്റ്യന്‍ കൂനന്താനം, ബോബി മൂക്കന്‍തോട്ടം, സുരേന്ദ്രന്‍ പാലേരി, ശ്രീധരന്‍ മുതുവണ്ണാച്ച, ബോബി ഓസ്റ്റിന്‍ എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു.

