എസ്.ടി.യു. കൺവെൻഷനും മെമ്പർഷിപ്പ് ക്യാംപയിനും സംഘടിപ്പിച്ചു
മുസ്‌ലിം ലീഗ് മണ്ഡലം ട്രഷറർ എം.കെ.സി. കുട്ട്യാലി ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: എസ്.ടി.യു. പേരാമ്പ്ര മണ്ഡലം കൺവെൻഷനും എസ്.ടി.യു. വിവിധ ഫെഡറേഷനുകളുടെ മെമ്പർഷിപ്പ് ക്യാംപയിൻ ഉദ്ഘാടനവും പേരാമ്പ്ര മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ എം.കെ.സി. കുട്ട്യാലി നിർവ്വഹിച്ചു. പി.കെ. റഹിം അദ്ധ്യക്ഷനായി.
അസീസ് കുന്നത്ത്, മുജീബ് കോമത്ത്, ചന്ദ്രൻ കല്ലൂർ, സി.കെ. സമദ്, ഇബ്രാഹിം കല്ലൂർ, എം.കെ. ജമീല, ഒ.പി. റസാഖ്, ചാലിൽ അബ്ദുറഹിമാൻ, ഇ.എം. മനാഫ്, വി.കെ. താഹിറ, എ.കെ. മുനീർ എന്നിവർ സംസാരിച്ചു.