കേരള ഭരണം നാഥനില്ലാത്ത അവസ്ഥയിൽ; മനോജ് എടാണി
ഐ.എൻ.ടി.യു.സി. അരിക്കുളം മണ്ഡലം കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി ഉദ്ഘാടനം ചെയ്തു

അരിക്കുളം: കേരള ഭരണം സമസ്ത മേഖലയിലും തകർന്ന് നാഥനില്ലാത്ത അവസ്ഥയിലായെന്ന് ഐ.എൻ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി പറഞ്ഞു. ഐ.എൻ.ടി.യു.സി. അരിക്കുളം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാറിന്റെ കൈയ്യിൽ ഒന്നിനും പണമില്ലാത്ത അവസ്ഥയാണ്. പെൻഷനും ശമ്പളവും പോലും നൽകാൻ പോലും കഴിയുന്നില്ല. സാമൂഹിക സുരക്ഷ പെൻഷനും തൊഴിലുറപ്പ് കൂലിയും പോലും നൽകാതെ തൊഴിലാളികളെ ബുദ്ധിമുട്ടിക്കുകയാണ്. ഉദ്യോഗസ്ഥർ സകല മേഖലകളിലും പക്ഷപാതം കാണിക്കുന്നതായും അദ്ദേഹം കൂട്ടിചേർത്തു.
ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് എടച്ചേരി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.വി. ദിനേശൻ മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി. വനിതാ വിംഗ് ജില്ലാ സെക്രട്ടറി ഗിരിജ ശശി, ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറി ശ്രീധരൻ കണ്ണമ്പത്ത്, മഹിള കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി.എം. രാധ രാമചന്ദ്രൻ, ചിത്തിര എസ്. മുരളിധരൻ, റിയാസ് ഊട്ടേരി, പി.എം. കുഞ്ഞിരാമൻ, കെ.കെ. ബാലൻ, അനിൽ കുമാർ അരിക്കുളം, സൗദ കുറ്റിക്കണ്ടി, എന്നിവർ സംസാരിച്ചു. കെ. ശ്രീകുമാർ സ്വാഗതവും ശബരി നന്ദിയും പറഞ്ഞു.