ബാലസംഘം പേരാമ്പ്ര ഏരിയാ കമ്മിറ്റി പാലസ്തീൻ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു
പ്രശസ്ത സിനിമ നാടക പ്രവർത്തകൻ മുഹമ്മദ് എരവട്ടൂർ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ബാലസംഘം പേരാമ്പ്ര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ സദസും റാലിയും നടത്തി. പ്രശസ്ത സിനിമ നാടക പ്രവർത്തകൻ മുഹമ്മദ് എരവട്ടൂർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻ്റ് സാഞ്ചൽ എസ്.ജെ. അദ്ധ്യക്ഷത വഹിച്ചു.
ഫിദൽ കെ.എം., കെ. രാമകൃഷ്ണൻ, കെ.കെ. നിധീഷ്, ആർ.വി. അബ്ദുള്ള, രമ്യ എ.പി. തുടങ്ങിയവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി റീഥീക റിയ സ്വാഗതവും ഭവ്യ ബിന്ദു നന്ദിയും പറഞ്ഞു.