ഉന്നത വിജയികളെ ഡി.വൈ.എഫ്.ഐ. നടുവണ്ണൂർ ടൗൺ യൂണിറ്റ് അനുമോദിച്ചു
ടെക്സ് ഫെഡ് ചെയർമാൻ പി.കെ. മുകുന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: മികച്ച നേട്ടം കൈവരിച്ചവരെ ഡി.വൈ.എഫ്.ഐ. നടുവണ്ണൂർ ടൗൺ യൂണിറ്റിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. ടെക്സ് ഫെഡ് ചെയർമാൻ പി.കെ. മുകുന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. മേഖല വൈസ് പ്രസിഡൻ്റ് ശരത്ത് കിഴക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു.
നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ ഉപഹാരം വിതരണം നടത്തി. വാർഡ് മെമ്പർ ടി.സി. സുരേന്ദ്രൻ, ലിജി തേച്ചേരി, എൻ. ഷിബീഷ്, പി.കെ. സുരേഷ്, അനിൽകുമാർ, ചന്ദ്രൻ മലബാർ എന്നിവർ സംസാരിച്ചു.