ചേനോളിയിൽ വനിതാ ലീഗ് അനുമോദന സദസ് നടത്തി
യോഗം പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് പ്രസിഡൻ്റ് ഷർമിന കോമത്ത് ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ചേനോളി പ്രദേശത്ത് നിന്ന് എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും, എൽ.എസ്.എസ്., യു.എസ്.എസ്. നേടിയ വിദ്യാർത്ഥികളെയും വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന സദസ് പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് പ്രസിഡൻ്റ് ഷർമിന കോമത്ത് ഉദ്ഘാടനം ചെയ്തു.
സുലൈഖ മജീദ് അദ്ധ്യക്ഷയായി. മുസ്‌ലിം ലീഗ് ചേനോളി ശാഖാ സെക്രട്ടറി മനാഫ് കീഴൽ, മണ്ഡലം വനിതാ ലീഗ് സെക്രട്ടറി കുഞ്ഞയിഷ ചേനോളി, സുലൈഖ ചാലിൽ, അൽബാസിത്ത്, ജി.എസ്. അനുപ്രിയ, റബീഹത്ത് സമീർ, നാസിറ മുഹമ്മദലി, ഹുസ്ത എന്നിവർ സംസാരിച്ചു.