ജാഫറുള്ള മൊല്ലയുടെ നിര്യാണത്തിൽ അനുശോചിച്ചു
എസ്.ടി.യു. പ്രസിഡൻ്റ് പി.കെ. റഹിം അദ്ധ്യക്ഷനായി
പേരാമ്പ്ര: പശ്ചിമ ബംഗാളിലെ പ്രമുഖ ട്രേഡ് യൂനിയൻ നേതാവും എസ്.ടി.യു. ദേശീയ ജനറൽ സെക്രട്ടറിയും, ബംഗാളിലും ദേശീയ തലത്തിലും എസ്.ടി.യു. വളർത്തിയെടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ജാഫറുള്ള മൊല്ലയുടെ നിര്യാണത്തിൽ എസ്.ടി.യു. പേരാമ്പ്ര മണ്ഡലം കമ്മിറ്റി അനുശോചിച്ചു.
പ്രസിഡൻ്റ് പി.കെ. റഹിം അദ്ധ്യക്ഷനായി. എം.കെ.സി. കുട്യാലി, അസീസ് കുന്നത്ത്, മുജീബ് കോമത്ത്, പി.കെ. മുസ്തഫ, ചന്ദ്രൻ കല്ലൂർ, എ.വി. സക്കീന എന്നിവർ സംസാരിച്ചു.

