നഴ്സിംഗ് വിദ്യാർത്ഥിക്ക് നേരെ യുവാവിന്റെ വധശ്രമം; പോലീസ് അനാസ്ഥയ്ക്കെതിരെ യൂത്ത് ലീഗ്
ഒരാഴ്ച മുൻപാണ് ഉള്ളിയേരി എം.എം.സി. കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിക്ക് നേരെ ആക്രമണമുണ്ടായത്

ഉള്ളിയേരി: എം.എം.സി. കോളേജിൽ പഠിക്കുന്ന നഴ്സിംഗ് വിദ്യാർത്ഥിക്ക് നേരെ യുവാവിന്റെ വധ ശ്രമത്തിൽ പോലീസ് നടപടി എടുക്കാത്തത്തിനെതിരെ യൂത്ത് ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. പരാതി നൽകിയിട്ടും പോലീസ് പ്രതിയെ പിടികൂടിയില്ലെന്ന് യൂത്ത് ലീഗ് ആരോപിച്ചു.
ഒരാഴ്ച മുൻപാണ് ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനിക്ക് നേരെ വധശ്രമം ഉണ്ടായത്. മാരകമായി പരിക്കേറ്റ വിദ്യാർത്ഥിനി വീട്ടിൽ ചികിത്സയിലാണ്.
പ്രതിയെ പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ നടപടികളുമായി യൂത്ത് ലീഗ് മുന്നോട്ട് പോകുമെന്ന് യൂത്ത് ലീഗ് കോഴിക്കോട് ജില്ല സെക്രട്ടറി സിറാജ് ചിറ്റേടത്ത്, സംസ്ഥാന കൗൺസിലർ കെ.ടി.കെ. ഹമീദ്, നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച്. ഷമീർ, ജനറൽ സെക്രട്ടറി സെകീർ പൂനത്ത്, ഭാരവാഹികളായ ഫസൽ കൂനഞ്ചേരി, ഫൈസൽ ഏറോത്ത് എന്നിവർ പറഞ്ഞു.