headerlogo
politics

റോഡ് വികസനം എന്ന് പറഞ്ഞ് എം.എൽ.എ. ടി.പി. രാമകൃഷ്ണൻ ജനങ്ങളെ വഞ്ചിച്ചു; കെ. പ്രവീൺ കുമാർ

മേപ്പയൂർ - കൊല്ലം റോഡിൻ്റെ ശോചനീയാവസ്ഥയിൽ സമര പ്രഖ്യാപന പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

 റോഡ് വികസനം എന്ന് പറഞ്ഞ് എം.എൽ.എ. ടി.പി. രാമകൃഷ്ണൻ ജനങ്ങളെ വഞ്ചിച്ചു; കെ. പ്രവീൺ കുമാർ
avatar image

NDR News

27 Jun 2024 08:25 PM

കീഴരിയൂർ: റോഡ് വികസനം എന്ന് പറഞ്ഞ് എം.എൽ.എ. ടി.പി. രാമകൃഷ്ണൻ ജനങ്ങളെ വഞ്ചിച്ചുവെന്നും ഇനിയും കത്തു കാട്ടി പറ്റിക്കാൻ അനുവദിക്കില്ലെന്നും ഡി.സി.സി. പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ പറഞ്ഞു. മേപ്പയൂർ - കൊല്ലം റോഡ് ഗതാഗതം താറുമാറാക്കി ജനങ്ങളെയാകെ ബുദ്ധിമുട്ടിക്കുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. കീഴരിയൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭ സമരത്തിന് തുടക്കം കുറിച്ച് കീഴരിയൂർ സെൻ്ററിൽ നടന്ന സമര പ്രഖ്യാപന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

       ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് തുക വകയിരുത്തയ മേപ്പയൂർ - കൊല്ലം റോഡ് വികസനം വർഷങ്ങൾ കഴിഞ്ഞിട്ടും അനക്കമില്ല. ഇതിന് സർക്കാർ വലിയ വില നൽകേണ്ടി വരുമെന്നും യോഗത്തിൽ വ്യക്തമാക്കി. യു.ഡി.എഫ്. പഞ്ചായത്ത് ചെയർമാൻ ടി.യു. സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. 

       മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സി.പി.എ. അസീസ്, ഡി.സി.സി. ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി. രാമചന്ദ്രൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇടത്തിൽ ശിവൻ, രാജീവ് തോമസ്, കെ.എം. സുരേഷ് ബാബു, കെ.സി. രാജൻ, ചുക്കോത്ത് ബാലൻ നായർ, കുറ്റ്യായത്തിൽ ഗോപാലൻ, ഇ. രാമചന്ദ്രൻ, പാറക്കീൽ അശോകൻ എന്നിവർ പ്രസംഗിച്ചു. സമരത്തിൻ്റെ രണ്ടാം ഘട്ടമായി ജൂലൈ 4 ന് കൊയിലാണ്ടി പി.ഡബ്ല്യൂ.ഡി. ഓഫീസിനു മുമ്പിൽ യു.ഡി.എഫ്. ധർണ്ണ സമരം നടത്തും.

NDR News
27 Jun 2024 08:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents