കാരയാട് വനിത ലീഗിൻ്റെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ഇ.കെ. അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു

അരിക്കുളം: കാരയാട് ശാഖ വനിത ലീഗിൻ്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു, എൽ എസ്.എസ്., യു.എസ്.എസ്. തുടങ്ങി വിവിധ മേഖലകളിൽ ഉന്നത വിജയികളായവരെ ആദരിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ഇ.കെ. അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻ്റ് സൽമ റായിസ് അദ്ധ്യക്ഷയായി.
മണ്ഡലം വനിത ലീഗ് ജനറൽ സെക്രട്ടറി വഹീദ പാറേമ്മൽ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം വനിത ലീഗ് സെക്രട്ടറി സീനത്ത് വടക്കയിൽ, പഞ്ചായത്ത് വനിത ലീഗ് പ്രസിഡൻ്റ് മർവ റഫീഖ്, അൻസിന എന്നിവർ പ്രസംഗിച്ചു. ശാഖ സെക്രട്ടറി ഹസീന ജലീൽ സ്വാഗതവും സിനിജ മജീദ് നന്ദിയും പറഞ്ഞു.