headerlogo
politics

ഉള്ളിയേരിയിൽ ഇ.പി. ഗോപാലന്‍ മാസ്റ്റര്‍ - കെ. വിജയന്‍ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു

സി.പി.എം. ബാലുശ്ശേരി ഏരിയാ കമ്മിറ്റി അംഗം എ.കെ. മണി ഉദ്ഘാടനം നിർവഹിച്ചു

 ഉള്ളിയേരിയിൽ ഇ.പി. ഗോപാലന്‍ മാസ്റ്റര്‍ - കെ. വിജയന്‍ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു
avatar image

NDR news

07 Jul 2024 06:31 PM

ഉള്ളിയേരി: ഉള്ളിയേരി സൗത്ത് പ്രദേശത്ത് സി.പി.എം. കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ഇ.പി. ഗോപാലന്‍ മാസ്റ്ററേയും കെ. വിജയന്‍ മാസ്റ്ററേയും അനുസ്മരിച്ചു. സി.പി.എം. ഉള്ളിയേരി സൗത്ത് ബ്രാഞ്ച് സംഘടിപ്പിച്ച അനുസ്മരണ പരിപാടി സി.പി.എം. ബാലുശ്ശേരി ഏരിയാ കമ്മിറ്റി അംഗം എ.കെ. മണി ഉദ്ഘാടനം ചെയ്തു. 

     ഇ.എം.എസ്. നഗര്‍ ബ്രാഞ്ച് സെക്രട്ടറി എം. വേലായുധന്‍ അദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി ഷാജു ചെറുക്കാവില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ഷാജി എന്നിവർ സംസാരിച്ചു. എം. ബിജുശങ്കര്‍ സ്വാഗതവും ഇ.എം. പ്രശാന്തന്‍ നന്ദിയും പറഞ്ഞു.

NDR news
07 Jul 2024 06:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents