ഉപതിരഞ്ഞെടുപ്പ്; ഉള്ളിയേരിയിൽ യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ. രാജീവൻ ഉദ്ഘാടനം നിർവഹിച്ചു

ഉള്ളിയേരി: ജൂലൈ 30ന് ഉള്ളിയേരി മൂന്നാം വാർഡ് തെരുവത്ത് കടവിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാർത്ഥി റംല പാവട്ട്കണ്ടിയുടെ വിജയത്തിനായി യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ. രാജീവൻ ഉദ്ഘാടനം നിർവഹിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ റെജീഷ് ആയിരോളി അദ്ധ്യക്ഷത വഹിച്ചു.
എടാടത്ത് രാഘവൻ, ഡി.സി.സി. ട്രഷറർ ടി. ഗണേഷ് ബാബു, പഞ്ചായത്ത് ലീഗ് സെക്രട്ടറി റഹീം എടത്തിൽ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.കെ. സുരേഷ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സതീഷ് കന്നൂർ, യൂത്ത് ലീഗ് ജില്ല സെക്രട്ടറി സിറാജ് ചിറ്റേടത്ത്, കൺവീനർ എം.സി. അനീഷ്, സുജാത നമ്പൂതിരി, ഷെമീൻ പുളിക്കൂൽ, ലിനീഷ് പൂക്കോടൻ ചാലിൽ, സ്ഥാനാർത്ഥി റംല ഗഫൂർ, ബാബു മഞ്ഞകയ്യിൽ, ടി.പി. ശിവഗംഗൻ, മനാഫ് ആയിരോളി, റാഫി ആയിരോളി, ബഷീർ പുനത്തിൽ എന്നിവർ സംബന്ധിച്ചു.