കോട്ടൂരിൽ മുസ്ലിം ലീഗ് ഹൗസ് ക്യാമ്പെയ്ൻ ആരംഭിച്ചു
ബാലുശ്ശേരി മണ്ഡലം മുസ്ലീംലീഗ് സെക്രട്ടറി എംകെ. അബ്ദുസ്സമദ് ഉത്ഘാടനം ചെയ്തു

പൂനത്ത്: വയനാട്ടിലെ ദുരന്ത ഭൂമിയിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ സംസ്ഥാന മുസ്ലീംലീഗ് നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായി കോട്ടൂർ പഞ്ചായത്തിലെ പൂനത്ത് പുതിയോട്ട് മുക്ക് ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹൗസ് ക്യാമ്പയിൻ ആരംഭിച്ചു.
വയനാട്ടിൽ വീട് നഷ്ടപ്പെട്ടവർക്ക് 100 വീടുകൾനിർമിച്ചു നൽകുമെന്ന് സംസ്ഥാന 'മുസ്ലിംലീഗ് നേതാക്കൾ ദുരന്ത സ്ഥലംസന്ദർശിച്ച ശേഷം പാണക്കാട് സദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. പൂനത്ത് നടക്കുന്ന ഹൗസ്ക്യാമ്പെയിൻ ബാലുശ്ശേരി മണ്ഡലം മുസ്ലീംലീഗ് സെക്രട്ടറി എംകെ. അബ്ദുസ്സമദ് ഉത്ഘാടനം ചെയ്തു.
കോട്ടൂർ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് എംപി. ഹസ്സൻകോയ മാസ്റ്റർ, ഭാരവാഹികളായ ഗഫൂർ സികെ. പോക്കർകുട്ടി നരിക്കോട്, ഷാമിൽ പൊയിൽ എന്നിവർ നേതൃത്വംനൽകി.