headerlogo
politics

കുറ്റ്യാടി -കോഴിക്കോട് റൂട്ടിലെ ബസ് പണി മുടക്ക്: യൂത്ത് ലീഗ് RTO ഓഫീസ് ഉപരോധിച്ചു.

പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

 കുറ്റ്യാടി -കോഴിക്കോട് റൂട്ടിലെ ബസ് പണി മുടക്ക്: യൂത്ത് ലീഗ് RTO ഓഫീസ് ഉപരോധിച്ചു.
avatar image

NDR News

07 Aug 2024 09:10 PM

പേരാമ്പ്ര: വിദ്യാർത്ഥികളും തൊഴിലാളികളും ഉൾപ്പെടെ ആയിരകണക്കിന് യാത്രക്കാരെ ദുരിതത്തിൽ ആക്കി ദിവസങ്ങളായി തുടരുന്ന കുറ്റ്യാടി -കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പേരാമ്പ്രയിൽ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ ആർ ടി ഒ ഓഫീസ് ഉപരോധിച്ചു.

     ആർ ടി ഒ ഓഫീസ് ഉപരോധത്തിൽ  നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ്, ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി, കെ.സി മുഹമ്മദ്, സലിം മിലാസ്, സത്താർ കീഴരിയൂർ, ടി.കെ നഹാസ്, സി.കെ ഹാഫിസ്, ദിൽഷാദ് കുന്നിക്കൽ, യാസർ കക്കാട്, ഷബീർ ചാലിൽ എന്നിവരെ പേരാമ്പ്ര സബ് ഇൻസ്‌പെക്ടർ സമീറിന്റെ നേത്വത്തിൽ അറസ്റ്റ് ചെയ്തു. ജാമ്യത്തിൽ വിട്ടു.

 

NDR News
07 Aug 2024 09:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents