headerlogo
politics

ദുരന്ത ഭൂമിയിൽ രക്ഷാ പ്രവർത്തനം നടത്തിയ മുഹമ്മദ്‌ സ്വാലിഹിനെ ആദരിച്ചു

മുസ്‌ലിം യൂത്ത് ലീഗ് ചങ്ങരോത്ത് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദരം

 ദുരന്ത ഭൂമിയിൽ രക്ഷാ പ്രവർത്തനം നടത്തിയ മുഹമ്മദ്‌ സ്വാലിഹിനെ ആദരിച്ചു
avatar image

NDR News

20 Aug 2024 07:04 PM

പേരാമ്പ്ര: ജൂലൈ 30 മുതൽ ദിവസങ്ങളോളം വയനാട് മുണ്ടക്കൈ ദുരന്ത ഭൂമിയിൽ രക്ഷാ പ്രവർത്തനം നടത്തിയ കൂനിയോട് ശാഖാ യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗം ചെറു പാണക്കാട്ട് മുഹമ്മദ്‌ സ്വാലിഹിനെ മുസ്‌ലിം യൂത്ത് ലീഗ് ചങ്ങരോത്ത് പഞ്ചായത്ത്‌ കമ്മിറ്റി ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങൾ ഉപഹാരം നൽകി. പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ് അബ്ദുൽ റഷീദ് കരിങ്ങണ്ണിയിൽ അദ്ധ്യക്ഷത വഹിച്ചു.

      പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അസീസ് നരിക്കലക്കണ്ടി, ട്രഷറർ എ.പി. അബ്ദുൽ റഹ്‌മാൻ, നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി, പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി സിദ്ധീഖ് തൊണ്ടിയിൽ, പഞ്ചായത്ത്‌ എം.എസ്.എഫ്. പ്രസിഡന്റ് മിഖ്താദ് പുറവൂർ എന്നിവർ പങ്കെടുത്തു.

NDR News
20 Aug 2024 07:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents