ഹേമ കമ്മീഷൻ റിപ്പോർട്ട് പൂർണ്ണമായും പുറത്തുകൊണ്ടുവന്ന് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം; രാഷ്ട്രീയ മഹിളാ ജനതാദൾ
കോഴിക്കോട്ട് നടന്ന പ്രതിഷേധ പരിപാടി രാഷ്ട്രീയ മഹിളാ ജനതാ സംസ്ഥാന പ്രസിഡൻ്റ് ഒ.പി. ഷീജ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നപ്പോൾ അവ്യക്തത തുടരുന്ന സാഹചര്യത്തിൽ കമ്മീഷൻ റിപ്പോർട്ട് പൂർണ്ണമായും പുറത്തു കൊണ്ടുവരണമെന്ന് കുറ്റക്കാര്‍ക്കെതിരെ നടപടി വരാത്തതിൽ പൊതു സമൂഹത്തിനുള്ള ആശങ്ക അകറ്റുകയും കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും രാഷ്ട്രീയ മഹിളാ ജനതാ സംസ്ഥാന പ്രസിഡൻ്റ് ഒ.പി. ഷീജ ആവശ്യപ്പെട്ടു. കോഴിക്കോട് കിഡ്സ് ആൻ്റ് കോർണറിൽ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ മഹിള ജനതാ ദൾ ജില്ലാ പ്രസിഡൻ്റ് നിഷ കുമാരി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിമല കളത്തിൽ, സുജ ബാലുശ്ശേരി, പി. മോനിഷ, ജീജ ദാസ്, സതി എം.കെ., എം.പി. അജിത, നിഷ പി.പി., വനജ രാജേന്ദ്രൻ, ബേബി ബാലമ്പ്രത്ത് എന്നിവർ സംസാരിച്ചു.
വി. ബിന്ദു, അഡ്വ. നസീമ ഷാനവാസ്, ഷീബ ശ്രീധരൻ, റീന രയരോത്ത്, ഷെറിന സുബേർ, നിഷിത കെ.കെ., ലക്ഷ്മി എം.കെ. എന്നിവർ നേതൃത്വം നൽകി.