രക്തസാക്ഷി പുഷ്പനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ എസ്ഐക്ക് സസ്പെൻഷൻ
മെസേജ് സ്‌ക്രീൻ ഷോട്ടായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു

കണ്ണൂർ: കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പനെ അവഹേളിച്ച എസ് ഐക്ക് സസ്പെൻഷൻ. കോതമംഗലം സ്റ്റേഷൻ എസ് ഐ ഹരി പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. ഹരിപ്രസാദ് അയച്ച് വാട്സ്ആപ്പ് സന്ദേശത്തിലായിരുന്നു രക്തസാക്ഷി പുഷ്പനെതിരെ അപകീർത്തി പരാമർശം നടത്തിയത്. സമൂഹ മാധ്യമത്തിലൂടെ പൊലീസിന് അവമതിപ്പുണ്ടാക്കിയതിനാണ് സസ്പെൻഷൻ.
അച്ചടക്ക സേനയിലെ അംഗമായ ഹരിപ്രസാദിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായ പ്രവൃത്തി കടുത്ത അച്ചടക്ക ലംഘനമാണെന്നും പൊലീസ് സേനയുടെ അന്തസിന് കളങ്കം വരുത്തിയെന്നും ഉത്തരവിൽ പറയുന്നു. മെസേജ് പലരും സ്‌ക്രീൻ ഷോട്ട് എടുക്കുകയും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. സസ്പെൻഷൻ നിയമപരമായ ഉപജീവന അർഹതയുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.