സി.എച്ച്. അനുസ്മരണവും പ്രവർത്തക സംഗമവും ഒക്ടോബർ രണ്ടിന് മേപ്പയൂരിൽ
മുൻ എം.എൽ.എ. പാറക്കൽ അബ്ദുല്ല ചടങ്ങ് ഉദ്ഘാടനം ചെയ്യും

മേപ്പയൂർ: മുൻ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗിൻ്റെ സമുന്നത നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണവും മേപ്പയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവർത്തക സംഗമവും ഒക്ടോബർ 2ന് വൈകിട്ട് 6.30ന് മേപ്പയൂർ പാലിയേറ്റീവ് കെയർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുവാൻ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. മുൻ എം.എൽ.എ. പാറക്കൽ അബ്ദുല്ല ചടങ്ങ് ഉദ്ഘാടനം ചെയ്യും. എൻ. അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തും.
യോഗത്തിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അദ്ധ്യക്ഷനായി. എം.എം. അഷറഫ്, കെ.എം.എ. അസീസ്, ടി.എം. അബ്ദുല്ല, ഇല്ലത്ത് അബ്ദുറഹിമാൻ, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ടി.കെ. അബ്ദുറഹിമാൻ, ഐ.ടി അബ്ദുൽ സലാം സംസാരിച്ചു.