വർഗ്ഗീയത വർദ്ധിക്കുന്നത് ലാഘവത്തോടെ കാണരുത്; എം.വി. ശ്രേയാംസ് കുമാർ
ആർ.ജെ.ഡി. ജില്ലാ നേതൃസമ്മേളനം സംസ്ഥാന പ്രസിഡൻ്റ് എം.വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഇന്ത്യാ രാജ്യത്ത് എല്ലാ മേഖലകളിലും വർഗീയ ശക്തികളുടെ പ്രവർത്തനം പ്രതീക്ഷിക്കാത്ത രീതിയിൽ വർദ്ധിച്ചു വരികയാണ്. വർഗ്ഗീയ അജണ്ടകൾക്കെതിരെ ജനമുന്നേറ്റം അനിവാര്യമാണെന്ന് ആർ.ജെ.ഡി. സംസ്ഥാന പ്രസിഡൻ്റ് എം.വി. ശ്രേയാംസ് കുമാർ. കോഴിക്കോട്ട് പാർട്ടി ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതക്കെതിരെ പ്രതികരിക്കാൻ ജയപ്രകാശ് നാരായണന്റെ ജന്മദിനമായ ഒക്ടോബർ 11ന് കോഴിക്കോട്ട് വിപുലമായ സമ്മേളനം വിളിച്ചു കൂട്ടാൻ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് എം.കെ. ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഇ.പി. ദാമോദരൻ, കെ. ലോഹ്യ, എം.പി. ശിവാനന്ദൻ, ഫിറോസ് ഖാൻ, അഡ്വ. രവീന്ദ്രനാഥ്, ശ്രീധരൻ, എ.ടി. ശ്രീധരൻ, എൻ. നാരായണൻ കിടാവ്, നിഷാദ് പൊന്നംകണ്ടി, അരങ്ങിൽ ഉമേഷ് കുമാർ, കെ.എൻ. അനിൽകുമാർ, ദിനേശൻ പനങ്ങാട് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ സ്വാഗതവും, ഗണേശൻ കാക്കൂർ നന്ദിയും പറഞ്ഞു.
സമ്മേളനം വിജയിപ്പിക്കുന്നതിന് 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. വി. കുഞ്ഞാലി (ചെയർമാൻ), എം.കെ. ഭാസ്ക്കരൻ (കൺവീനർ), എൻ.സി. മോയിൻ കുട്ടി (ട്രഷറർ), സലിം മടവൂർ, എൻ.കെ. വത്സൻ, സുജ ബാലുശ്ശേരി, ജിജാദാസ് (വൈസ് ചെയർപേഴ്സൺ), പി. കിഷൻ ചന്ദ്, ജെ.എൻ. പ്രേം ഭാസിൻ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ഗണേശൻ കാക്കൂർ, പി.സി. നിഷകുമാരി (കൺവീനർമാർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.