മേപ്പയൂരിൽ വൈറ്റ്ഗാർഡ് ശുചീകരണം നടത്തി
മുസ്‌ലിം ലീഗ് മേപ്പയൂർ പഞ്ചായത്ത് പ്രസിഡന്റ് കമ്മന അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: ഗാന്ധി ജയന്തി ദിനത്തിൽ മേപ്പയൂർ പഞ്ചായത്ത് വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ മേപ്പയൂർ കുടുംബ ആരോഗ്യകേന്ദ്രം, മേപ്പയൂർ പോലീസ് സ്റ്റേഷൻ പരിസരം, പാവട്ട് കണ്ടിമുക്ക് അംഗണവാടി, വി.ഇ.എം.യു.പി. സ്കൂൾ നടപ്പാത എന്നിവടങ്ങളിൽ ശുചീകരരണം നടത്തി. മേപ്പയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് മേപ്പയൂർ പഞ്ചായത്ത് പ്രസിഡന്റ് കമ്മന അബ്ദുറഹ്മാൻ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ. പങ്കജൻ മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് റിയാസ് മലപ്പാടി അദ്ധ്യക്ഷനായി. എം.എം. അഷ്‌റഫ്, റാബിയ എടത്തിക്കണ്ടി, കെ.എം.എ. അസീസ്, മുജീബ് കോമത്ത്, ടി.കെ. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
അജ്നാസ് കാരയിൽ, ജാഫർ പുതിയോട്ടിൽ, വി.വി. നസറുദ്ധീൻ, വി.പി. ജാഫർ, എം.പി. അജ്മൽ, ടി.കെ. നബീദ്, മുഹമ്മദ് ഷാദി എന്നിവർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി.