മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15ാം ജില്ല രൂപീകരിക്കണം
മഞ്ചേരിയിൽ നയപ്രഖ്യാപനവുമായി പി.വി അന്‍വറിന്റെ ഡിഎംകെ സമ്മേളനം

മലപ്പുറം: മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് നയ പ്രഖ്യാപനത്തിൽ പി വി അൻവറിന്റെ ഡിഎംകെ. മലബാറിൽ പുതിയ ജില്ല വേണമെന്നും മൂന്ന് കലക്ടർമാരുടെ ജോലിയാണ് മലപ്പുറത്തെ കലക്ടർ ചെയ്യുന്നതെന്നും ഡിഎംകെ അഭിപ്രായപ്പെട്ടു.മഞ്ചേരിയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ടിവി അൻവറിന്റെ വിശദീകരണ സമ്മേളനത്തിലാണ് ഡിഎംകെയുടെ നയപ്രഖ്യാപനം നടത്തിയത്. ജനാധിപത്യ സോഷ്യലിസ്റ്റ് പാർട്ടി നടപ്പിലാക്കുക.മലബാർ ജില്ലകളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് നിന്നുള്ള ദൂരം കൂടുന്തോറും വികസനം കുറവ് മതിയെന്ന ചിന്തയാണ് അധികൃതർക്ക്. സർവ്വമേഖലകളിലും മലബാറുമായി അന്തരമാണ്. വിവാദങ്ങൾക്കും കുപ്ര ചാരണങ്ങൾക്കും ശേഷം മലപ്പുറം 1969 ൽ മലപ്പുറം ജില്ല രൂപീകരിക്കുമ്പോൾ ജനസംഖ്യ 14 ലക്ഷമാണെങ്കിൽ ഇപ്പോഴത് 45 ലക്ഷത്തിലധികമാണ്. മൂന്ന കലക്ടറുടെ പണിയാണ് മലപ്പുറം കലക്ടർക്ക്. ത്രിപുര, മേഘാലയ, മണിപ്പൂർ തുടങ്ങി ഇന്ത്യയിലെ എട്ടോളം സംസ്ഥാനങ്ങളേക്കാൾ വരും ഇവിടുത്തെ ജനസംഖ്യ. ജന ജീവിതത്തിൻ്റെ താഴേത്തട്ടിലേക്ക് സേവന പ്രവർത്തനം എത്തുന്നതിന് ജനസംഖ്യ തടസമാണ്. മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിച്ച് 15-ാമത്തെ ജില്ല രൂപീകരിക്കണം' എന്നാണ് ഡിഎംകെ ആവശ്യപ്പെടുന്നത്.
കൂടാതെ പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കാനും ജാതി സെൻസസ് നടത്താനായും പോരാട്ടം നടത്തുമെന്നും അൻവർ പറഞ്ഞു. വന്യമൃഗശല്യത്തിൽ മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം 10 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയായി ഉയർത്തണം. മനുഷ്യ മൃഗ സംഘർഷവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.