മേപ്പയൂരിൽ സേവാഭാരതി സേവാ സംഗമം സംഘടിപ്പിച്ചു
ദേശീയ സേവാഭാരതി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി മോഹനൻ വി.എം. ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: സേവാഭാരതി മേപ്പയൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സേവന തല്പരരായ സമൂഹത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി സേവാ സംഗമം നടന്നു. ദേശീയ സേവാഭാരതി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി മോഹനൻ വി.എം. ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി പ്രബോധ് കുമാർ മുഖ്യഭാഷണം നടത്തി. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോഴാണ് നാം നമ്മുടെ ജീവിത ലക്ഷ്യം കൈവരിക്കുന്നതെന്നും, എല്ലാം ഉണ്ടായിട്ടും ഒന്നും വേണ്ട എന്ന് തീരുമാനിച്ച സന്യാസി പരമ്പരകളുടെ നാടാണ് ഭാരതം എന്നും ആ പിൻതലമുറക്കാരുടെ സേവന മുഖമാണ് ഇന്നത്തെ സേവാഭാരതി എന്നും അദ്ദേഹം സംഗമ സന്ദേശത്തിൽ സൂചിപ്പിച്ചു.
യോഗത്തിൽ ഗംഗാധരൻ ടി.കെ. അദ്ധ്യക്ഷനായി. തേജു കരുണൻ, പ്രമോദ് നാരായണൻ, അശോകൻ വി.സി., സുരേഷ് മാതൃകൃപ, രാജീവൻ ആയടത്തിൽ, രാജഗോപാലൻ വി., നാരായണൻ കുലുപ്പ എന്നിവർ സംസാരിച്ചു.