വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പാട്ട് അബ്ദുൽ റസാഖ് അനുസ്മരണം നടത്തി
മണ്ഡലം പ്രസിഡൻ്റ് ഷർമിന കോമത്ത് ഉദ്ഘാടനം നിർവഹിച്ചു

മേപ്പയൂർ: വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നിര്യാതനായ മേപ്പയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറിയും, ചാവട്ട് എം.എൽ.പി. സ്കൂൾ റിട്ട. അദ്ധ്യാപകനും കെ.എ.ടി.എഫ്. മേലടി സബ്ജില്ലാ മുൻ പ്രസിഡൻ്റുമായിരുന്ന മേപ്പാട്ട് അബ്ദുൽ റസാഖ് അനുസ്മരണം നടത്തി. ചാവട്ട് ശിഹാബ് തങ്ങൾ സൗധത്തിൽ വെച്ച് നടത്തിയ പരിപാടി വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ് ഷർമിന കോമത്ത് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. സി.എം. സോഫിയ അദ്ധ്യക്ഷയായി.
ഫൈസൽ ചാവട്ട് അനുസ്മരണ പ്രഭാഷണം നടത്തി. കെ.കെ. റഫീഖ്, പി.എം. ഷബ്ന, എൻ.കെ. ഹാജറ, സി.എം. സുബൈദ, ടി.കെ. സമീറ, എം.കെ. സുലൈഖ, സി.സി. ഹസീന, പി.എം. റംഷിദ, കെ. റഅഫിന, എ.എം. സുബൈദ, സി.എം. കുഞ്ഞയിഷ എന്നിവർ സംസാരിച്ചു.