ഇന്ദിരാഗാന്ധി ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവ്; മുനീർ എരവത്ത്
കീഴരിയൂർ സെൻ്റർ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി സംഗമം മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: ഇന്ദിരാഗാന്ധി ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവാണെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി മുനീർ എരവത്ത് പറഞ്ഞു. കീഴരിയൂർ ബോംബ് കേസ് സ്മാരക ഹാളിൽ കീഴരിയൂർ സെൻ്റർ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കീഴരിയൂർ സെൻ്റർ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ടി.എം. പ്രജേഷ് മനു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി.
മണ്ഡലം പ്രസിഡൻ്റ് ഇടത്തിൽ ശിവൻ, പഞ്ചായത്ത് മെമ്പർമാരായ കെ.സി. രാജൻ, സവിത നിരത്തിൻ്റെ മീത്തൽ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഇടത്തിൽ രാമചന്ദ്രൻ, ചുക്കോത്ത് ബാലൻ നായർ, ടി.കെ. ഗോപാലൻ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സുലോചന കെ.പി., ഷിനിൽ ടി.കെ., പ്രഭാകരൻ എൻ.എം., ടി. നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.