headerlogo
politics

കെ.കെ ശൈലജക്കെതിരെ അശ്ലീല പരാമർശം നടത്തിയ യൂത്ത് കോൺഗ്രസ് നേതാവിന് തടവും പിഴയും

വടകര പാർലമെൻറ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് ആയിരുന്നു സംഭവം

 കെ.കെ ശൈലജക്കെതിരെ അശ്ലീല പരാമർശം നടത്തിയ  യൂത്ത് കോൺഗ്രസ് നേതാവിന് തടവും പിഴയും
avatar image

NDR News

06 Nov 2024 05:46 PM

വടകര: വടകര പാർലമെന്റ് എൽഡിഎഫ് സ്ഥാനാർത്ഥി യായിരിക്കെ കെ.കെ. ശൈലജ ടീച്ചർക്കെതിരെ സമൂഹ മാധ്യമത്തിൽ അശ്ലീല നടത്തിയ യുവാവിനെ തടവും പിഴയും വിധിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന തൊട്ടിൽപാലം സ്വദേശി മെബിൻ തോമസിനാണ് നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസിൽ ശിക്ഷ വിധിച്ചത്.കുറ്റക്കാരൻ എന്ന് കണ്ടെത്തിയ പ്രതിയ്ക്ക് കോടതി പിരിയും വരെ തടവും 10,000 രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. സംഭവത്തിൽ പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു.

         ശൈലജക്കെതിരെ ഇൻസ്റ്റഗ്രാമിൽ അശ്ലീല പരാമർശം നടത്തിയെന്ന് കാണിച്ച് ഡി.വൈ.എഫ്.ഐ ചാത്തൻ കോട്ട് നട മേഖലാ സെക്രട്ടറി പരാതി നൽകിയിരുന്നു. തുടർന്ന് കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി മെബിനെതിരെ തൊട്ടിൽപോലം പോലീസ് കേസെടുക്കുകയായിരുന്നു.

NDR News
06 Nov 2024 05:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents