വയനാട് - ദുരന്ത നിവാരണ പാക്കേജ് പ്രഖ്യാപിക്കണം; ആർ. ജെ.ഡി.
കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുമ്പിൽ ആർ. ജെ.ഡി. ധർണ നടത്തി

കോഴിക്കോട്: വയനാട് - ചൂരൽ മലയിലും വിലങ്ങാട്ടും സംഭവിച്ച ദുരന്തത്തിൽ യാതൊരുവിധ സഹായവും നൽകാത്ത കേന്ദ്ര സർക്കാറിന്റെ നയത്തിൽ ആർ.ജെ.ഡി. ശക്തമായി പ്രതിഷേധിച്ചു. ദുരന്ത നിവാരണ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുമ്പിൽ ധർണ നടത്തി.
കോഴിക്കോട് ആദായ നികുതി ഓഫിസിനു മുന്നിൽ നടത്തിയ ധർണ ആർ.ജെ.ഡി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇ.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എം.കെ. ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഭാസ്ക്കരൻ കൊഴുക്കല്ലൂർ സ്വാഗതവും, ഉമേഷ് അരങ്ങിൽ നന്ദിയും പറഞ്ഞു.
പാർട്ടി നേതാക്കളായ എൻ.കെ. വത്സൻ പി. കിഷൻ ചന്ദ്, കെ. ലോഹ്യ, അഡ്വ. ഇ. രവീന്ദ്രനാഥ്, ജെ.എൻ. പ്രേം ഭാസിൻ, എടയത്ത് ശ്രീധരൻ, ഗണേശൻ കാക്കുർ, നിഷാകുമാരി, പി. കിരൺജിത്ത്, എൻ.കെ. രാമൻകുട്ടി, പി.എം. തോമസ്, എം.കെ. സതി, സി.പി. രാജൻ, എം. ബാലകൃഷ്ണൻ, ഇ.കെ. സജിത് കുമാർ, വിൽസൻ പുല്ലുവേൽ, പി.പി. രാജൻ, സുജ ബാലുശ്ശേരി, എൻ. നാരായണൻ കിടാവ്, എം.പി. അജിത, പി.പി. നിഷ, നിഷാദ് പൊന്നങ്കണ്ടി, വത്സൻ എടക്കോടൻ എന്നിവർ സംസാരിച്ചു.
അഡ്വ. സി. വിനോദൻ, വത്സരാജ് മണലാട്, പി. മോനിഷ, വി.പി. വാസു, കുയ്യണ്ടി രാമചന്ദ്രൻ, ടാർസൻ ജോസ്, ദിനേശൻ പനങ്ങാട്, ഷാജി പന്നിയങ്കര, എൻ. സുബ്രഹ്മണ്യൻ, കെ.കെ. സദാനന്ദൻ, കെ.സി. ഇസ്മയിൽ, അസൈൻ കൊടുവള്ളി, പി.വി. ഹാഷിം എന്നിവർ നേതൃത്വം നൽകി.