ഡിവൈഎഫ്ഐ കൂത്തുപറമ്പ് രക്തസാക്ഷിദിനം ആചരിച്ചു
പൊതു സമ്മേളനം കെ എം രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു

പേരാമ്പ്ര:ഡിവൈഎഫ്ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പാലേരിയിൽ വെച്ച് യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡണ്ട് എം എം ജിജേഷ് അധ്യക്ഷനായി. പൊതു സമ്മേളനം കെ എം രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം കെ വി അനുരാഗ്, ബ്ലോക്ക് സെക്രട്ടറി വി കെ അമർഷാഹി, ട്രഷറർ ആദിത്യ സുകുമാരൻ,സി കെ രൂപേഷ് എന്നിവർ സംസാരിച്ചു. കിരൺ ബാബു സ്വാഗതവും ആർ സിദ്ധാർത്ഥ് നന്ദിയും പറഞ്ഞു.
യൂത്ത് ബ്രിഗേഡ് വളണ്ടിയർ മാർച്ച് നടത്തി. യൂണിറ്റുകളിൽ പ്രഭാതഭേരി, പതാക ഉയർത്തൽ എന്നിവ സംഘടിപ്പിച്ചു. ആർ ബിനിൽ രാജ്,അതുൽ ദാസ്,കെ കെ അമൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.