മുതുകുന്ന് മലയെ തകർക്കാൻ അനുവദിക്കില്ല; യു.ഡി.എഫ്.
യു.ഡി.എഫ്. നേതാക്കൾ പ്രദേശം സന്ദർശിച്ചു

അരിക്കുളം: അരിക്കുളം, നൊച്ചാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള മുതുകുന്ന് മല റോഡ് വികസനത്തിൻ്റെ പേരിൽ വഗാഡ് കമ്പനിയുമായി കരാർ ഉണ്ടാക്കി 95500 മെട്രിക് ടൺ മണ്ണ് ഖനനം ചെയ്യാൻ ഭരണ സ്വാധീനമുപയോഗിച്ച് നടത്തുന്ന പരിസ്ഥിതിക ചൂഷണത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് യു.ഡി.എഫ്. അരിക്കുളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
വയനാട് ദുരന്തങ്ങൾ പോലെയുള്ളവ നമ്മുടെ കണ്ണ് തുറപ്പിക്കണം. ജനജീവിതത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള മണ്ണ് ഖനനം ചെയ്യാൻ അനുവദിക്കില്ലെന്നും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.
യു.ഡി.എഫ്. പഞ്ചായത്ത് ചെയർമാൻ സി. രാമദാസ് മുസ്‌ലിം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അഹമദ് മൗലവി, കെ. അഷ്റഫ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശശി ഊട്ടേരി, ലതേഷ് പുതിയെടുത്ത്, വനിതാലീഗ് മണ്ഡലം സെക്രട്ടറി സീനത്ത് വടക്കയിൽ, രാജൻ, സി.പി. സുകുമാരൻ, യൂസുഫ് എൻ.എം. എന്നിവർ സ്ഥലം സന്ദർശിച്ചു.