headerlogo
politics

മുതുകുന്ന് മല; പരിസ്ഥിതി ആഘാത പഠനം നടത്തണം; ആർ.ജെ.ഡി.

ആർ.ജെ.ഡി. പ്രതിനിധി സംഘം സ്ഥലം സന്ദർശിച്ചു

 മുതുകുന്ന് മല; പരിസ്ഥിതി ആഘാത പഠനം നടത്തണം; ആർ.ജെ.ഡി.
avatar image

NDR News

20 Dec 2024 12:51 PM

അരിക്കുളം: നൊച്ചാട്, അരിക്കുളം പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന മുതുകന്ന് മലയിലെ അശാസ്ത്രീയ മണ്ണെടുപ്പ് അനുവദിക്കില്ലെന്നും ഇവിടെ പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നും സ്ഥലം സന്ദർശിച്ച ആർ.ജെ.ഡി. പ്രതിനിധി സംഘം ആവശ്യപ്പെട്ടു. അമ്പതിലധികം കുടുംബം താമസിക്കുന്ന പ്രദേശം പരിസ്ഥിതി ലോലവും ഉരുൾപൊട്ടൽ സാധ്യതയുള്ള മലകളുടെ ലിസ്റ്റിൽ ഉൾപ്പെട്ടതുമാണ് 40 മീറ്റർ ഉയരത്തിലുള്ള മല മണ്ണെടുക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.

      നൊച്ചാട് പഞ്ചായത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കാനുള്ള ജലജീവൻ പദ്ധതി ടാങ്ക് നിർമ്മിക്കുന്നതും മലയ്ക്ക് മുകളിലാണ്. ഇതൊന്നും പരിഗണിക്കാതെ സ്വാകാര്യ വ്യക്തി ഒന്നര ലക്ഷം ടൺ മണ്ണെടുക്കാൻ വാഗാഡിന് അനുമതി നൽകിയിരിക്കയാണ്. മണ്ണെടുപ്പ് തുടർന്നാൽ ശക്തമായ പ്രക്ഷോഭത്തിന് ആർ.ജെ.ഡി. നേതൃത്വം നൽകും.

      പ്രതിനിധി സംഘത്തിൽ സംസ്ഥാന ഭാരവാഹികളായ എൻ.കെ. വത്സൻ, കെ. ലോഹ്യ, ജില്ലാ ഭാരവാഹികളായ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ജെ.എൻ. പ്രേം ഭാസിൻ, നിഷാദ് പൊന്നം കണ്ടി, നിയോജക മണ്ഡലം പ്രസിഡൻ്റ് പി. മോനിഷ, രാഷ്ടീയ മഹിളാ ജനതാ ജില്ലാ പ്രസിഡൻ്റ് പി.സി. നിഷാകുമാരി, കെ.സി.ഇ.സി. സംസ്ഥാന പ്രസിഡൻ്റ് സി. സുജിത്, കിസാൻ ജനതാ സംസ്ഥാന സെക്രട്ടറി വത്സൻ എടക്കോടൻ, മണ്ഡലം സെക്രട്ടറി സി.ഡി. പ്രകാശ്, ലത്തീഫ് വെള്ളിലോട്ട്, ഷാജി പയ്യോളി എന്നിവർ പങ്കെടുത്തു.

NDR News
20 Dec 2024 12:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents