പേരാമ്പ്രയിൽ ബാലസംഘം സ്ഥാപകദിനം സമുചിതമായി ആചരിച്ചു
മേഖലാ തല അക്ഷരോത്സവവും കാർണിവലും സംഘടിപ്പിച്ചു

പേരാമ്പ്ര: ഡിസംബർ 28 ബാലസംഘം സ്ഥാപകദിനം സമുചിതമായി ആചരിച്ചു. മുളിയങ്ങലിൽ ബാലസംഘം നൊച്ചാട് നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പതിനെഞ്ചാമത് കേളുവേട്ടൻ സ്മാരക മേഖലാ തല അക്ഷരോത്സവവും കാർണിവലും ബാലസംഘം ജില്ലാ വൈസ് പ്രസിഡൻ്റ് റീഥിക റിയ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പുണ്യതിർത്ഥ അദ്ധ്യക്ഷത വഹിച്ചു. എം. സിന്ധു സ്വാഗതം പറഞ്ഞു. ഏരിയാ കോഡിനേറ്റർ കെ.കെ. നിധീഷ്, ആരവ് സന്തോഷ്, കെ.പി. രാജൻ, ശോഭന വൈശാഖ് തുടങ്ങിയവർ സംസാരിച്ചു. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ലോക്കൽ സെക്രട്ടറി വി.എം. മനോജ് സമ്മാനങ്ങൾ നൽകി.
നൊച്ചാട് സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 2 ദിവസത്തെ സഹവാസ ക്യാമ്പു കാർണിവെലും അക്ഷരോത്സവവും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി അഭയ് രാജ് ഉദ്ഘാടനം ചെയ്തു. തേജസ് ബാബു അദ്ധ്യക്ഷത വഹിച്ചു. മിലേന സ്വാഗതം പറഞ്ഞു. കെ.കെ. നിധീഷ്, അനിൽ മലയിൽ, പി.സി. സത്യൻ, മിഥുൻ സി. മനോജ്, പ്രഭാ ശങ്കർ തുടങ്ങിയവർ സംസാരിച്ചു.
കായണ്ണയിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രജിത പാറയുള്ളതിൽ ഉദ്ഘാടനം ചെയ്തു. മായ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഏ.സി സതി, ഇ.സി. സന്തോഷ്, അബുബക്കർ നമ്പ്രത്തുമ്മൽ എന്നിവർ സംസാരിച്ചു. അഭിജിത്യ സ്വാഗതം പറഞ്ഞു. കൽപ്പത്തൂരിൽ ശ്രീജേഷ് ചെമ്മാരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഫിദൽ ബാബു അദ്ധ്യക്ഷനായി. അദീപ് കൃഷ്ണ സ്വാഗതം പറഞ്ഞു. ദേവിക പാലയാട്ട്, ദേവ് അമ്പാളി, ബാലകൃഷ്ണൻ എൻ.പി. എന്നിവർ സംസാരിച്ചു.
കൂത്താളിയിൽ നടന്ന പരിപാടി കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി അംഗം സതീഷ് സി. ഉദ്ഘാടനം ചെയ്തു. ആദിലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. സി.കെ. രൂപേഷ്, പി. അച്യുതൻ ചടങ്ങിൽ സംസാരിച്ചു. വ്യാസ് വിജയ് സ്വാഗതം പറഞ്ഞു. പാലേരിയിൽ ഏരിയ പ്രസിഡൻ്റ് സാഞ്ചൽ എസ്.ജെ. അക്ഷരോത്സവം ഉദ്ഘാടനം ചെയ്തു. ദിയ ദിലീപ് അദ്ധ്യക്ഷത വഹിച്ചു. നാടക ചലചിത്ര താരം സുധീഷ് കൃഷ്ണ മുഖ്യ അഥിതിയായി. വൈശാഖ് ആർ.വി. സ്വാഗതം പറഞ്ഞു. ഏരിയാ പ്രസിഡൻ്റ് സാഞ്ചൽ എസ്.ജെ., സി.വി. രജീഷ്, എം. മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു. പന്തിരിക്കരയിൽ നിഹാരിക ഷാജി ഉദ്ഘാടനം നിർവഹിച്ചു. ആദിത്യൻ വി. അദ്ധ്യക്ഷത വഹിച്ചു. പാർവ്വണ ഗിരിഷ് സ്വാഗതം പറഞ്ഞു. സുജീപ് കെ.വി., വി.എം. ബാബു എന്നിവർ സംസാരിച്ചു.
മുതുകാട് നടന്ന പരിപാടിയിൽ പ്രയാഗ് പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു. പി.സി. സുരാജൻ, അനീഷ് മുതുകാട്, രാജൻ കെ.കെ. എന്നിവർ സംസാരിച്ചു. റോബൻ ആദം സ്വാഗതം പറഞ്ഞു. ചക്കിട്ടപ്പാറ നടന്ന അക്ഷരോത്സവം പി.എം. രഘുനാഥ് ഉദ്ഘാടനം ചെയ്തു. പൂജാ ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ടി.കെ. സബിൻ സ്വാഗതം പറഞ്ഞു. പേരാമ്പ്ര ഈസ്റ്റിൽ എരവട്ടൂർ മുഹമ്മത് പരിപാടി ഉദ്ഘാടനം ചെയ്തു. മീനാക്ഷി അദ്ധ്യക്ഷത വഹിച്ചു. ഫനൽ ബോസ് സ്വാഗതം പറഞ്ഞു. കെ.കെ. രാജീവൻ സംസാരിച്ചു.
മേപ്പയൂർ സൗത്ത് ഏരിയാ ജോയിൻ്റ് സെക്രട്ടറി ഫിദൽ കെ.എം. ഉദ്ഘാടനം ചെയ്തു. ഭവ്യ ബിന്ദു അദ്ധ്യക്ഷയായി. കെ.കെ. നിധീഷ്, മർഫിദ എസ്. രാജീവ്, രമ്യ എ.പി. എന്നിവർ സംസാരിച്ചു. നാകാഷ സ്വാഗതം പറഞ്ഞു. ചെറുവണ്ണൂരിൽ നടന്ന പരിപാടിയിൽ ഫിദൽ കെ.എം. സ്വാഗതം പറഞ്ഞു. ജില്ലാ എക്സിക്യൂട്ടീവ് അംഗം അനന്യ സുഗുണൻ ഉദ്ഘാടനം ചെയ്തു. ലക്ഷമി വിനോദ് അദ്ധ്യക്ഷയായി. കെ.പി. കുഞ്ഞികൃഷ്ണൻ, ശിവനന്ദ എന്നിവർ സംസാരിച്ചു. ആവള നടന്ന പരിപാടി മുഹമ്മത് എരവട്ടൂർ ഉദ്ഘാടനം ചെയ്തു. ദേവദർശ് അദ്ധ്യക്ഷനായി. അമർഷാഹി, ദേവനന്ദ, തങ്കം ആവള എന്നിവർ സംസാരിച്ചു. തനിഷ്ക സ്വാഗതം പറഞ്ഞു.
അക്ഷരോത്സവം പേരാമ്പ്ര വെസ്റ്റ് മേഖല പാറപ്പുറം യൂണിറ്റിൽ ജ്ഞാനോദയം സ്കൂളിൽ വെച്ച് നടന്നു. അക്ഷരോത്സവം ഉദ്ഘാടനം മേഖല പ്രസിഡൻ്റ് സ്മേര നിർവഹിച്ചു. ശേഷം നടന്ന ബാലസംഘം കാർണിവൽ ഹാപ്പിനസ് ഫെസ്റ്റ് ആയി മാറി. പുരാവസ്തു പ്രദർശനം, നിർമ്മാണം, വളയം ചാടൽ, ഫുട്ബോൾ ഷൂട്ടൗട്ട്, കളികൾ വിവിധതരം കളികൾ, എന്നിവ നടത്തി. അക്ഷരോത്സവം വിജയികൾക്ക് ലോക്കൽ സെക്രട്ടറി സമ്മാനം നൽകി. ഏരിയ കൺവീനർ കെ. രാമകൃഷ്ണൻ, സുലഭ, ചന്ദന, പി.പി., അനാമിക, ദേവനന്ദ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി പവൻനാഥ് സ്വാഗതം പറഞ്ഞു.