headerlogo
politics

പേരാമ്പ്രയിൽ താലൂക്ക് അനുവദിക്കുക; എസ്.ഡി.പി.ഐ.

എസ്.ഡി.പി.ഐ. നിയോജക മണ്ഡലം കമ്മിറ്റി യോഗം ജില്ലാ ജനറൽ സെക്രട്ടറി ഓർഗനൈസിംഗ് എ.പി. നാസർ ഉദ്ഘാടനം ചെയ്തു

 പേരാമ്പ്രയിൽ താലൂക്ക് അനുവദിക്കുക; എസ്.ഡി.പി.ഐ.
avatar image

NDR News

12 Jan 2025 10:50 AM

പേരാമ്പ്ര: കുടിയേറ്റ മേഖലയായ കൂരാച്ചുണ്ട്, ചെമ്പനോട, കക്കയം, ചക്കിട്ടപാറ ഉൾപ്പെടെയുള്ള മലയോര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പേരാമ്പ്ര താലൂക്ക് രൂപീകരിക്കണമെന്ന് എസ്.ഡി.പി.ഐ. പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് യാഥാർഥ്യമായാൽ കിഴക്കൻ മലയോര മേഖലയിലുള്ളവർക്ക് ഏറെ സഹായകമാകുമെന്നും ജില്ലയിൽ തന്നെ മറ്റു താലൂക്കുകൾ അനുവദിച്ചിട്ടും അനുയോജ്യമായ എല്ലാ സൗകര്യങ്ങളോടും കൂടെ മിനി സിവിൽ സ്റ്റേഷൻ കെട്ടിടം പേരാമ്പ്രയിൽ ഉദ്ഘാടനം ചെയ്ത് വർഷങ്ങളായിട്ടും ഭരണ - പ്രതിപക്ഷ കക്ഷികൾ പേരാമ്പ്ര താലൂക്ക് അനുവദിക്കാതിരിക്കുന്നത് കടുത്ത വിവേചനവും അവഗണനയുമാണെന്ന് എസ്.ഡി.പി.ഐ. നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. 

      പേരാമ്പ്ര ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നവകേരള സദസ്സിൽ എസ്.ഡി.പി.ഐ. നൽകിയ നിവേദനത്തിന് പേരാമ്പ്ര താലൂക്ക് രൂപീകരിക്കുന്നത് സംബന്ധിച്ചും ആയതിന്റെ ആവശ്യകത സംബന്ധിച്ചും സർക്കാരിൽ നിന്നും ലഭിച്ച നിർദ്ദേശമനുസരിച്ച് വടകര, കൊയിലാണ്ടി തഹസിൽദാർമാരോട് പ്രഫോർമ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും താലൂക്ക് ഓഫീസ് രൂപീകരണം സർക്കാർ തലത്തിൽ തീരുമാനിക്കേണ്ട വിഷയമായതിനാൽ മേൽ റിപ്പോർട്ട് ലഭ്യമാക്കി സമയബന്ധിതമായി സർക്കാരിലേക്ക് സമർപ്പിക്കുന്നതാണെന്നും ജില്ലാ ഡെപ്യൂട്ടി കളക്ടർ രേഖാമൂലം അറിയിച്ചിരുന്നതും കൊയിലാണ്ടി താലൂക്കിലെ 13-ഉം വടകര താലൂക്കുകളിലെ അഞ്ചും അടക്കം 18 വില്ലേജുകൾ ഉൾപ്പെടുത്തി പേരാമ്പ്ര താലൂക്ക് രൂപവത്കരിക്കാനുള്ള കരട് രൂപരേഖ തഹസിൽദാർ സർക്കാരിന് സമർപ്പിച്ചതുമാണ്. 

     തുടർ നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് ഒരു ലക്ഷം ഒപ്പ് ശേഖരണം നടത്തി മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്നും പേരാമ്പ്രയിൽ താലൂക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലഘുലേഖ വിതരണം, ഗൃഹ സമ്പർക്കം, പോസ്റ്റർ പ്രചരണം എന്നിവ സംഘടിപ്പിക്കുമെന്നും എസ്.ഡി.പി.ഐ. പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് വി. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഓർഗനൈസിംഗ് എ.പി. നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രവർത്തക സമിതി അംഗം കെ.പി. മുഹമ്മദ് അഷ്റഫ്, ഹമീദ് എടവരാട്, വി. കുഞ്ഞമ്മത്, ഷബ്ന റാഷിദ് കെ.എം., പി.സി. അശ്റഫ് എന്നിവർ സംസാരിച്ചു.

NDR News
12 Jan 2025 10:50 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents