മേപ്പയൂരിൽ സേവാഭാരതിയുടെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് തുടക്കമായി
ജില്ലാ കമ്മിറ്റി നൽകിയ വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങൽ ചടങ്ങും സംഘടിപ്പിച്ചു

മേപ്പയൂർ: സേവാഭാരതി മേപ്പയൂർ യൂണിറ്റിന്റെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായുള്ള ആലോചന യോഗവും കമ്മിറ്റി രൂപീകരണവും, സേവഭാരതി കോഴിക്കോട് ജില്ലാ കമ്മിറ്റി മേപ്പയൂർ യൂണിറ്റിന് നൽകിയ വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങൽ ചടങ്ങും കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി മോഹനൻ നിർവഹിച്ചു. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ഗംഗാധരൻ ടി.കെ. അദ്ധ്യക്ഷത വഹിച്ചു.
യൂണിറ്റ് സെക്രട്ടറി സുരേഷ് മാതൃകൃപ പ്രവർത്തനരേഖ വിശദീകരിച്ചു. മികച്ച പാലിയേറ്റീവ് പ്രവർത്തകനായ രവീന്ദ്രൻ നായർ സുരഭി, സുനിൽ പയ്യോളി, മധു പുഴയിരികത്ത്, അശോകൻ വി.സി., രാജഗോപാലൻ വി., ഷീജ രമേശ്, പ്രഗേഷ് സി.ടി. തുടങ്ങിയവർ സംസാരിച്ചു. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ വാഹനത്തിൻ്റെ താക്കോൽ ജില്ലാ ജനറൽ സെക്രട്ടറി എം. മോഹനിൽ നിന്നും സേവാഭാരതി മേപ്പയൂർ യൂണിറ്റ് പ്രസിഡൻ്റ് ടി.കെ. ഗംഗാധരൻ ഏറ്റുവാങ്ങി.
ബാലകൃഷ്ണൻ വി.സി. (ചെയർമാൻ), കൊങ്കോട്ട് ഗംഗാധരൻ, അമ്പിളി (വൈസ് ചെയർമാൻമാർ), ബബിദാസ് ടി.കെ. (കൺവീനർ), ദീപു വി., അഞ്ജലി അനീഷ് (ജോയിന്റ് കൺവീനർമാർ), രാജഗോപാലൻ അഭിരാമം (ട്രഷർ) എന്നിവരെ പാലിയേറ്റീവ് സമിതി ഭാരവാഹികളായി തെരഞ്ഞെടുത്തു.