പേരാമ്പ്ര മണ്ഡലം ബിജെപി പ്രസിഡൻറായി ഡികെ മനു ചുമതലയേറ്റു
പേരാമ്പ്ര ബിജെപി ഓഫീസിൽ നടന്ന ചടങ്ങ് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: പേരാമ്പ്ര മണ്ഡലം ബിജെപി പ്രസിഡണ്ടായി ഡി കെ മനു ചുമതല ഏറ്റു. ബിജെപി സംഘടന പർവ്വത്തിൻ്റെഭാഗമായി നടന്ന തെരഞ്ഞെടുപ്പിൽ ആണ് ഡികെ മനുവിനെ പ്രസിഡണ്ടായി നിശ്ചയിച്ചത്. പേരാമ്പ്ര ബിജെപി ഓഫീസിൽ നടന്ന ചടങ്ങ് ബിജെപി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എം മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെയും യുവജനങ്ങളുടെയും പ്രതീക്ഷ ബിജെപിയിൽ ആണെന്നും കേന്ദ്രസർക്കാറിന്റെ ജനകീയ പദ്ധതികൾ കൂടുതൽ പേരെ ബിജെപിയിലേക്ക് അടിപ്പിക്കാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഇടതു വലതും മുന്നണികൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ തടവ് തടവറയിൽ ആണെന്നുംമുനമ്പം വിഷയം അതിനുദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തറമൽ രാകേഷ് അധ്യക്ഷവഹിച്ചു ബിജെപി സംസ്ഥാന കമ്മിറ്റി മെമ്പർ രാമദാസ് മണലേരി, വി കെ ജയൻ കെ കെ രജീഷ്, എം പ്രകാശൻ , കെ എം സുധാകരൻ ജുബിൻ ബാലകൃഷ്ണൻ, കെ കെ സജീവൻഎന്നിവർ സംസാരിച്ചു.

