headerlogo
politics

ലഹരി ഉപയോഗത്തെ സർക്കാർ സ്പോൺസർ ചെയ്യുന്നു: ഉല്ലാസ് കോവൂർ

കൊയിലാണ്ടിയിൽ ബേബിജോൺ അനുസ്മരണ സമ്മേളനം ആർ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു

 ലഹരി ഉപയോഗത്തെ സർക്കാർ സ്പോൺസർ ചെയ്യുന്നു: ഉല്ലാസ് കോവൂർ
avatar image

NDR News

30 Jan 2025 11:33 AM

കൊയിലാണ്ടി: ലഹരി ഉപയോഗം സർക്കാർ സ്പോൺസേഡ് പദ്ധതിയായതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നെന്മാറ ചെന്താമരയുടെ ആക്രമണമെന്ന് ആർ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ. കേരളത്തിലെ ആഭ്യന്തര വകുപ്പ് ഇനി മുതൽ പെപ്പർസ്പ്രേ പോലീസ് സായുധ ഉൽപ്പന്നമായി ഉൾപ്പെടുത്തണമെന്നും, കൊടും ക്രിമിനലുകളെ പൊതു ഖജനാവിലെ സമ്പത്തിൽ സ്പോൺസർ ചെയ്യുന്ന സർക്കാർ കൊടും ക്രിമിനലുകൾക്ക് ജയിൽ മോചനം നൽകുകയാണെന്നും ഉല്ലാസ് കോവൂർ ആരോപിച്ചു.

      ആർ.എസ്.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടേയും, ബേബിജോൺ സെൻ്ററിൻ്റെയും നേതൃത്വത്തിൽ മുൻ മന്ത്രിയും, ആർ.എസ്.പിയുടെ പ്രമുഖ നേതാവുമായിരുന്ന ബേബിജോൺ അനുസ്മരണ സമ്മേളനം കൊയിലാണ്ടി യു.എ. ഖാദർ പാർക്കിൽ ചിത്രം വരച്ചു ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബേബീജോൺ ദിനാചരണത്തിൻ്റെ ഭാഗമായി ലഹരിക്കെതിരെ വരയിലൂടെ പ്രതിരോധം മനോജ് മരളൂർ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. 

      കോൽക്കളി ആചാര്യൻ ഖാലിദ് ഗുരുക്കൾ, ഫുട്ബോൾ കോച്ച് മുഹമ്മദ് റാഷിദ് എൻ., വയനാട് ഉരുൾപൊട്ടലിൽ ദുരന്തമുഖത്തെ നിസ്വാർത്ഥ സേവന സന്നദ്ധ പ്രവർത്തകൻ ഷൗക്കത്തലി കൊയിലാണ്ടി, ആർ.വൈ.എഫ്. കേരള സൈക്കിൾ റൈഡിൽ മുഴുവൻ സമയജാഥാ സംഘാഗം അക്ഷയ് പൂക്കാട് എന്നിവർക്ക് സ്നേഹോപഹാരങ്ങൾ നൽകി. ആർ.വൈ.എഫ്. ജില്ല സെക്രട്ടറി എൻ കെ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റഷീദ് പുളിയഞ്ചേരി,സി.കെ. ഗിരീഷ്കുമാർ, അക്ഷയ് പൂക്കാട്, വി.പി. ഇബ്രാഹിംകുട്ടി, കെ.പി. വിനോദ് കുമാർ, അരുൺ മണമൽ, അൻവർ ഇയ്യഞ്ചേരി, എ. അസീസ്, പി. ബാലകൃഷ്ണൻ, സെയ്ത് മുഹമ്മദ് തങ്ങൾ, രാമകൃഷ്ണൻ കെ., അരിക്കുളം ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

NDR News
30 Jan 2025 11:33 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents