വർഗീയതയ്ക്കെതിരെ സോഷ്യലിസ്റ്റുകളുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി ശക്തിപ്പെടുത്തണം; രാഷ്ട്രീയ മഹിള ജനതാദൾ
'വർഗീയതക്കെതിരെ സ്ത്രീ മുന്നേറ്റം' ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു

കോഴിക്കോട്: മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ രാഷ്ട്രീയ മഹിള ജനതാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയതക്കെതിരെ സ്ത്രീ മുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തി ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്ന ലക്ഷ്യം വെച്ച് മന്ത്രിമാരും, എം.പിമാരും, സംഘപരിവാർ സംഘടന നേതാക്കളും വർഗീയ പ്രചരണത്തിൽ മത്സരിക്കുകയാണെന്ന് രാഷ്ട്രീയ മഹിള ജനതാദൾ അഭിപ്രായപ്പെട്ടു.
അധികാരത്തിനായി കോൺഗ്രസും യു.ഡി.എഫും ബി.ജെ.പിയുമായി ഒത്തു കളിച്ചിട്ടും അവർക്ക് ഉദ്ദേശിക്കുന്ന നേട്ടം കൈവരിക്കാൻ ആയില്ല. കോൺഗ്രസിന് ജനവിശ്വാസം നഷ്ടമായെന്ന് ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഹരിയാന, മഹാരാഷ്ട്ര, കാശ്മീർ തുടങ്ങിയ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയെ ഒരുമിച്ചു കൊണ്ടു പോകാൻ കഴിഞ്ഞില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
ആർ.ജെ.ഡി. ജില്ലാ പ്രസിഡൻ്റ് എം.കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ മഹിളാ ജനതാദൾ ജില്ലാ പ്രസിഡൻ്റ് പി.സി. നിഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. പി. മോനിഷ, സതി എം.കെ., നിഷ പി.പി., കിഷൻചന്ദ്, സി.പി. രാജൻ, കിരൺജിത്ത്, എം.പി. അജിത, ജീജദാസ്, വനജ രാജേന്ദ്രൻ, ബേബി ബാലമ്പ്രത്ത്, ഷൈമ കോറോത്ത്, നസീമ ഷാനവാസ്, റീന രയരോത്ത്, കെ.പി. ദീപ എന്നിവർ സംസാരിച്ചു. സുമതൈക്കണ്ടി, ബിന്ദു പി., ഷറീന സുബൈർ, പ്രിയ എ., ലിജി പുൽകുന്നുമ്മൽ, എം.കെ. ലക്ഷ്മി, ശ്രീജ പാലപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
സമാപനം സംസ്ഥാന പ്രസിഡൻ്റ് ഒ.പി. ഷീജ ഉദ്ഘാടനം ചെയ്തു. എൻ.സി. മോയിൻകുട്ടി, ജെ.എൻ. പ്രേം ഭാസിൻ, നിഷിൽ അരങ്ങിൽ, അഡ്വ. രവീന്ദ്രനാഥ്, ജമീല അനീസ് ശുഭലാൽ പാലക്കൽ, ശ്രീജ കൊടുവള്ളി, സരോജിനി എലത്തൂർ, കെ.എൻ. അനിൽകുമാർ, ഗണേശൻ കാക്കൂർ, സലീം മടവൂർ, കബീർ സലാല എന്നിവർ സംസാരിച്ചു.