മേപ്പയൂരിൽ എസ്.ടി.യു. സംയുക്ത തൊഴിലാളി കൺവെൻഷൻ സംഘടിപ്പിച്ചു
സംസ്ഥാന പ്രസിഡൻ്റ് എം.കെ.സി. കുട്യാലി ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: പഞ്ചായത്ത് എസ്.ടി.യു. സംയുക്ത തൊഴിലാളി കൺവെൻഷൻ പാലിയേറ്റീവ് ഓഡിറ്റോറിയത്തിൽ മത്സ്യവിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷൻ എസ്.ടി.യു. സംസ്ഥാന പ്രസിഡൻ്റ് എം.കെ.സി. കുട്യാലി ഉദ്ഘാടനം ചെയ്തു. എസ്.ടി.യു. പഞ്ചായത്ത് പ്രസിഡൻ്റ് മുജീബ് കോമത്ത് അദ്ധ്യക്ഷനായി.
മോട്ടോർ ഫെഡറേഷൻ എസ്.ടി.യു. ജില്ലാ വൈസ് പ്രസിഡൻ്റ് ഇ.ടി.പി. ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ, ജന. സെക്രട്ടറി എം.എം. അഷറഫ്, കെ.കെ ഹംസ,ഐ.ടി മജീദ്, മൊയ്തി ഒളോറ എന്നിവർ സംസാരിച്ചു.