headerlogo
politics

ബാലുശ്ശേരിയിൽ റോഡിൽ സീബ്ര ക്രോസ്സ് ലൈൻ പുനഃസ്ഥാപിക്കണം: ഡിവൈഎഫ്ഐ

ബാലുശ്ശേരി ടൗണിലെ നാല് സീബ്രാ ക്രോസുകൾ കാണാൻ പറ്റാത്ത വിധം മായ്‌ഞ്ഞുപോയി

 ബാലുശ്ശേരിയിൽ റോഡിൽ സീബ്ര ക്രോസ്സ് ലൈൻ പുനഃസ്ഥാപിക്കണം: ഡിവൈഎഫ്ഐ
avatar image

NDR News

15 Feb 2025 07:27 PM

ബാലുശ്ശേരി: ബാലുശ്ശേരിയിൽ റോഡിൽ സീബ്ര ക്രോസ്സ് ലൈൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നിവേദനം നല്കി. എടവണ്ണപ്പാറ കൊയിലാണ്ടി സംസ്ഥാന പാതയിൽ ബാലുശ്ശേരി ടൗണിനകത്തുള്ള നാല് പ്രധാനപ്പെട്ട സീബ്രാ ക്രോസ്സ് കാണാൻ പറ്റാത്ത വിധം മായ്‌ഞ്ഞുപോയിരിക്കുകയാണ്. ഈ സംസ്ഥാന പാതയിൽ അപകടങ്ങൾ പതിവായിരിക്കുന്ന സാഹചര്യത്തിൽ സീബ്രാക്രോസ്സിൻ്റെ അസാന്നിദ്ധ്യം നിരവധി അപകടങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. 

      ആളുകൾ റോഡ് മുറിച്ച് കടക്കാൻ ജീവൻ പണയംവെച്ച് അപകടകരമായ സാഹചര്യത്തിലൂടെ പോകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ആയതിനാൽ ഈ വിഷയം അടിയന്തിരപ്രാധാന്യത്തോടെ കണക്കിലെടുത്ത് പരിഹരിക്കണമെന്ന് ഡിവൈഎഫ്ഐ ബാലുശ്ശേരി മേഖലാ കമ്മിറ്റി പിഡബ്ലിയുഡി അസി: എഞ്ചിനീയർക്ക് നിവേദനം നല്കിയത്.

 

NDR News
15 Feb 2025 07:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents