headerlogo
politics

ആറ്റുകാൽ പൊങ്കാലയ്ക്ക് സ്പെഷ്യൽട്രെയിനുകൾഅനുവദിക്കണം: കെ. സുരേന്ദ്രൻ

നിലവിലുള്ള ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കണം

 ആറ്റുകാൽ പൊങ്കാലയ്ക്ക് സ്പെഷ്യൽട്രെയിനുകൾഅനുവദിക്കണം: കെ. സുരേന്ദ്രൻ
avatar image

NDR News

19 Feb 2025 08:15 PM

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് മലബാറിൽ നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് റെയിൽവേ സഹമന്ത്രി വി.സോമണ്ണയുമായി ബിജെപി നടത്തിയ കൂടിക്കാഴ്ചയിൽ അധ്യക്ഷൻ കെ.സുരേന്ദ്രൻ. ആറ്റുകാൽ പൊങ്കാലയുടെ തലേദിവസമായ മാർച്ച് 12ന് കണ്ണൂർ – തിരുവനന്തപുരം (12081) മംഗലാപുരം- തിരുവനന്തപുരം വന്ദേഭാരത് (20631) തുടങ്ങിയ ട്രെയിനുകൾ മെയ്ൻ്റനൻസ് വർക്കിൻ്റെ കാരണം സർവീസ് നടത്തുന്നില്ലെന്ന് അറിയിച്ചു. ഭക്തരുടെ ബുദ്ധിമുട്ട് പരിഗണിച്ച് അന്നേ ദിവസം ട്രെയിൻ സർവീസ് നടത്തണമെന്ന് അദ്ദേഹം മന്ത്രിയോട് അഭ്യർത്ഥിച്ചു.

           സ്ത്രീകളുടെ ശബരിമലയായ ആറ്റുകാലിലേക്ക് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തർ ഒഴുകിയെത്തും. ഇതിനാൽ സ്‌പെഷ്യൽ ട്രെയിനുകൾ. സംസ്ഥാനത്തെ യാത്രാദുരിതം പരിഗണിച്ച് കൂടുതൽ ട്രെയിനുകൾ സംസ്ഥാനത്തിന് അനുവദിക്കണം. നിലവിലുള്ള ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്നും മന്ത്രിക്ക് നൽകിയ നിവേദനത്തിൽ സുരേന്ദ്രൻ ആവശ്യപ്പെട്ടു.ആറ്റുകാൽ പൊങ്കാലയ്ക്ക് പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുരേന്ദ്രൻ റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി.

 

 

NDR News
19 Feb 2025 08:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents